22 ഡിസംബർ 2015

പൊതു വിദ്യാഭ്യാസം -ഉച്ചഭക്ഷണ പദ്ധതി -സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന വേളയിൽ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിനറെ ആവശ്യകത സാംബന്ധിച്ച് DPI യുടെ സർക്കുലർ കാണുക  
CIRCULAR

LSS, USS പരീക്ഷകള്‍ ഫെബ്രുവരി 20 ന്

ഈ വര്‍ഷത്തെ LSS പരീക്ഷയും USS പരീക്ഷയും 2016 ഫെബ്രുവരി 20 ന് നടക്കും. ഇത് സംബന്ധിച്ച വിജ്ഞാപനങ്ങള്‍ ചുവടെ:
LSS നോട്ടിഫിക്കേഷന്‍ 2016 
USS നോട്ടിഫിക്കേഷന്‍ 2016

16 ഡിസംബർ 2015

---------------------------------------------------------------------------------------

  LEAVE MANAGEMENT SYSTEM IN SPARK

SPARK പുതിയൊരു സംവിധാനം കൂടി ജീവനക്കാര്‍ക്കായി നല്‍കുന്നു. ONLINE LEAVE MANAGEMENT SYSTEM. SPARKല്‍ ഉള്‍പ്പെട്ട എല്ലാ ജീവനക്കാര്‍ക്കും ഈ സംവിധാനം വഴി അവരുടെ ലീവ് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. സ്പാര്‍ക്ക് വഴി നല്‍കുന്ന ഈ അപേക്ഷകള്‍ ഒദ്യോഗികമായി സ്പാര്‍ക്കില്‍ സ്വീകരിക്കുകയും അവ സ്പാര്‍ക്കിലെ ലീവ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഇതിനായി ജീവനക്കാര്‍ SPARK-ല്‍ ലോഗിന്‍ ചെയ്യേണ്ടതില്ല.ഇവിടെയുള്ള ലിങ്കില്‍  നിന്നും ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ PEN NUMBERഉം സ്പാര്‍ക്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരും (OTP (One Time Password) ഈ നമ്പരിലേക്കാണ്  ലഭിക്കുക എന്നതിനാല്‍ സ്പാര്‍ക്കില്‍ ശരിയായ മൊബൈല്‍ നമ്പരാണുള്ളതെന്ന് ഉറപ്പാക്കണം) നല്‍കി Go ബട്ടണ്‍ അമര്‍ത്തുന്നതോടെ ലീവ് അപേക്ഷക്കുള്ള പേജ് ലഭിക്കും.

അപ്പോള്‍ ചുവടെ കാണിച്ചിരിക്കുന്ന രീതിയിലുള്ള പേജ് ദൃശ്യമാകും.
 
ഈ പേജില്‍ Submit Leave Application, Submit Joining Report, Preature Joining, Cancel Leave എന്നിങ്ങനെ നാല് ഓപ്ഷനുകള്‍ കാണാം. ഇതില്‍ ആദ്യത്തേതാണ് ലീവിന് അപേക്ഷിക്കാനായി നല്‍കേണ്ടത്.അപ്പോള്‍ ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ ലീവ് അക്കൗണ്ടിലെ വിശദാംശങ്ങളും അവധിക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട വിവരങ്ങളും ഉണ്ടാവും. ഏത് തരത്തിലുള്ള ലീവിനാണ് അപേക്ഷിക്കേണ്ടത് എന്നത് കൃത്യമായി നല്‍കണം. ലീവ് എന്നു മുതല്‍ എന്ന് വരെയെന്നതും അവധി ദിവസങ്ങള്‍ Suffix/Prefix എന്ന വിവരങ്ങളും നല്‍കണം.
 I undertake to refund the difference between the leave salary drawn during commutted leave and that admissible during half pay leave which would not have been admissible in the event of my retirement from service at the end of or during the course of leave

I undertake to refund the leave salary drawn during 'leave not due' which would not have been admissible had rule 85, Part I, not been applied in the event of my voluntary retirement or resignation from service at any time until I earn half pay leave not less than the amount of leave not due availed of by എന്നീ ബോക്സുകള്‍ ടിക്ക് മാര്‍ക്ക് നല്‍കി reporting Officer Details, Leave Approving Authority ( Designation, Name എന്നിവ)എന്നിവ സെലക്ട് ചെയ്യുക.അതിന് ശേഷം താഴെക്കാണുന്ന Verify ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ OTP മൊബൈലില്‍ ലഭിക്കും ഇത് അതിനുള്ള ബോക്സില്‍ ടൈപ്പ് ചെയ്ത് Submit Leave ബട്ടണ്‍ അമര്‍ത്തുന്നതോടെ ലീവ് അപേക്ഷ ബന്ധപ്പെട്ട അധികാരിക്ക് forward ചെയ്യപ്പെട്ടിട്ടുണ്ടാകും.ഇത് ബന്ധപ്പെട്ട Sanctioning Authority അപ്രൂവ് ചെയ്യുന്നതോടെ സ്പാര്‍ക്കിലെ ലീവ് അക്കൗണ്ടില്‍ ഇത് ക്രഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവും




 DDO/Leave Sanctioning Authority അപേക്ഷ അപ്രൂവ് ചെയ്യുന്നതിന്
DDOയുടെ പേജില്‍ ലോഗിന്‍ ചെയ്യമ്പോള്‍ ലഭിക്കുന്ന പേജിലെ Main Menu -> Service Details -> Leave -> Leave Approval എന്ന ക്രമത്തില്‍ പ്രവേശിക്കുക. ഈ പേജിന്റെ ഇടത് ഭാഗത്ത് Approve ചെയ്യാന്‍ ബാക്കിയുള്ള ലീവുകളുടെ വിവരം കാണാവുന്നതാണ്. Select ബട്ടണ്‍ അമര്‍ത്തി വിശദവിവരങ്ങള്‍ പരിശോധിച്ച് Remark കോളം പൂരിപ്പിച്ചതിന് ശേഷം Approve ബട്ടണ്‍ അമര്‍ത്തുന്നതോടെ അപേക്ഷ സ്വീകരിച്ചതായി അപേക്ഷകന്റെ മൊബൈലിലേക്ക് മെസ്സേജ് പോവുകയും പ്രസ്തുത ലീവ് അദ്ദേഹത്തിന്റെ ലീവ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്തിട്ടുമുണ്ടാകും. 
കടപ്പാട് എസ്.ഐ.റ്റി.സി പാലക്കാട്

---------------------------------------------------------------------------------------------------------------------------------------
പ്രധാനാദ്ധ്യാപകരുടെ യോഗം ഡിസംബർ 18 ന്


കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ LP/UP സ്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ഡിസംബർ 18 ന് (വെള്ളി) രാവിലെ 10 മണിക്ക് മാടായി ഗവ.ബോയ്സ് ഹയർസെക്കന്ററി സ്കൂൾ ഹാളിൽ ചേരും. യോഗത്തിൽ ശ്രീ.ടി വി രാജേഷ് MLA പങ്കെടുക്കും. LP വിഭാഗം ഉള്ള ഹൈസ്ക്കൂളുകളിലെ പ്രധാനാദ്ധ്യാപകർ യോഗത്തിൽ പങ്കെടുക്കണം. ഒന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് പഠനം, സ്കൂൾ പച്ചക്കറി വികസന പദ്ധതി എന്നിവയുടെ റിപ്പോർട്ട് യോഗത്തിനു വരുമ്പോൾ കൊണ്ടുവരണം.(പച്ചക്കറി കൃഷിയുടെ വിസ്തീർണ്ണം, ഇനങ്ങൾ,അനുഭവം, ഫോട്ടോ എന്നിവ റിപ്പോർട്ടിൽ ഉണ്ടാകണം)


പ്രധാനാദ്ധ്യാപകരുടെ കോണ്‍ഫറൻസ്/ മീറ്റിംഗ് 
ശനിയാഴ്ച മാത്രമായി നിജപ്പെടുത്തി... 

09 നവംബർ 2015

KSTA രജതജൂബിലി

വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം


കേരള സ്കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ (KSTA) രജതജൂബിലി വര്‍ഷാചരണത്തിന്‍റെ ഭാഗമായി LP / UP / HS വിദ്യാര്‍ഥികള്‍ക്കായി സ്കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ നടക്കുന്ന ക്വിസ് മത്സരം അദ്ധ്യയനത്തിന് തടസ്സം വരാത്ത രീതിയില്‍ സ്കൂള്‍ ഇടവേള സമയങ്ങളിലോ സ്കൂള്‍ പ്രവര്‍ത്തി സമയത്തിനുശേഷമോ നടത്തുവാന്‍ DPI അനുമതിനല്‍കി.

02 നവംബർ 2015

പോളിങ്ങ് ഡ്യൂട്ടിക്ക് വിധേയമായ ജീവനക്കാര്‍ക്ക് അടുത്ത ദിവസം ഡ്യൂട്ടിയായി പരിഗണിക്കണമെന്ന ഉത്തരവ്

30 ഒക്‌ടോബർ 2015

പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2015
പ്രിസൈഡിംഗ് ഓഫീസര്‍ മറ്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം പ്രയോജനപ്പെട്ടേക്കാവുന്ന ചില കാര്യങ്ങള്‍ താഴെ ലിങ്കുകളായി ചേര്‍ക്കുന്നു.

പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള കൈപ്പുസ്തകം
വോട്ടിംഗ് യന്ത്രം സജ്ജമാക്കുന്നതെങ്ങിനെ..?  വീഡിയോ
സീരിയല്‍ നമ്പര്‍ റഫറന്‍സ്
Male - Female വോട്ടര്‍മാരുടെ എണ്ണം രേഖപ്പെടുത്തുന്നതിനുള്ള പ്രഫോര്‍മ
പ്രിസൈഡിംഗ് ഓഫീസറുടെ ഡ്യൂട്ടികള്‍ - സംക്ഷിപ്ത രൂപം
ഓരോ മണിക്കൂറിലെയും വോട്ടിംഗ് നില രേഖപ്പെടുത്തുന്നതിനുള്ള പ്രഫോര്‍മ
സ്ട്രിപ് സീല്‍ ബന്ധിപ്പിക്കുന്ന വിധം - വീഡിയോ
പോസ്റ്റല്‍ ബാലറ്റിന് വേണ്ടി താങ്കളുടെ വോട്ടര്‍ പട്ടികാ വിവരങ്ങള്‍
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഏറ്റവും പുതിയ വോട്ടര്‍ പട്ടിക

 
കടപ്പാട്
http://www.alrahiman.com/


27 ഒക്‌ടോബർ 2015

20 ഒക്‌ടോബർ 2015

GAIN PF
കെ.എ.എസ്ഇ.പി.എഫും അതു പോലെയുള്ള മറ്റ്‌ ഗവ. എയിഡഡ്‌ സ്ഥാപനങ്ങളുടെ പി എഫും ധനകാര്യ വകുപ്പിന്റെ നേത്യത്വത്തില്‍ ഗെയിന്‍ പി എഫ്‌ ( (Govt. Aided Institution PF) സംവിധാനം വഴി ഓണ്‍ലൈന്‍ ആക്കുന്നതിനായി നിലവില്‍ സ്‌പാര്‍ക്ക്‌ ഡാറ്റാബേസില്‍ ഉള്ള വരിക്കാരുടെ അക്കൗണ്ട്‌ നമ്പര്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യതയോടെ ആണോ എന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. ആയതിനായി കെ.എ.എസ്ഇ.പി.എഫിലുള്ള വരിക്കാരുടെ സ്‌പാര്‍ക്കില്‍ നിലവിലുള്ള വിവരങ്ങള്‍ അടങ്ങിയ എക്‌സല്‍ ഫയല്‍ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്‌തുത ലിസ്റ്റ്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ട്രഷറി, സ്‌ക്കൂള്‍ എന്നിവ സെലക്ട്‌ ചെയ്‌ത്‌ സ്‌കൂള്‍ തിരിച്ചുള്ള പ്രിന്റ്‌ എടുത്ത്‌ താങ്കളുടെ സ്‌ക്കൂളിലെ പിഎഫ്‌ വരിക്കാരുടെ മാത്രമായി ഈ എക്‌സല്‍ ഫയലില്‍ നിന്നെടുത്ത പ്രിന്റിലെ വിവരങ്ങളും ഓരോ ജീവനക്കാരന്റേയും സേവനപുസ്‌തകവും സേവനപുസ്‌തകത്തില്‍ പതിച്ച പി എഫ്‌ അഡ്‌മിഷന്‍ അപേക്ഷാ ഫോറം/ നോമിനേഷന്‍ ഫോറത്തിന്റെ പകര്‍പ്പ്‌ പരിശോധിച്ച്‌ ആയതിലെ അക്കൗണ്ട്‌ നമ്പര്‍ തന്നെയാണോ ഇതില്‍ (സ്‌പാര്‍ക്കില്‍ ഉള്ളത്‌ ) എന്നും അല്ലെങ്കില്‍ റിമാര്‍ക്‌സ്‌ കോളത്തില്‍ അക്കൗണ്ട്‌ നമ്പര്‍ C15131 എന്നത്‌ പോലെ C ക്ക്‌ ശേഷമോ മുമ്പോ സ്‌പേസ്‌ ഇല്ലാതെ തന്നെ ചേര്‍ക്കേണ്ടതുമാണ്‌. നിലവില്‍ കെ എ എസ്‌ ഇ പി എഫ്‌ വരിക്കാരനായ ഏതെങ്കിലും ജീവനക്കാരന്റെ വിവരം ഈ എക്‌സല്‍ പ്രിന്‍റ്റൗട്ടില്‍ ഇല്ലെങ്കില്‍ താഴെ പ്രസ്‌തുത ജീവനക്കാരുടെ വിവരങ്ങള്‍ ചേര്‍ക്കേണ്ടതുമാണ്‌. എല്ലാ ജീവനക്കാരുടേയും വിവരങ്ങള്‍ ഈ പ്രിന്റൗട്ടില്‍ ഉണ്ട്‌ എന്ന്‌ ഉറപ്പു വരുത്തിയ ശേഷം പ്രിന്റിന്റെ താഴെ ഭാഗത്ത്‌ "ലിസ്റ്റും ഓരോ സേവനപുസ്‌തകവും ഒത്തു നോക്കി പരിശോധിച്ചു" എന്ന്‌ സര്‍ട്ടിഫൈ ചെയ്‌ത്‌ പ്രധാനാദ്ധ്യാപകന്റെ ഒപ്പും സീലും പതിച്ച്‌ പ്രസ്‌തുത പ്രിന്റൗട്ട്‌ രണ്ടെണ്ണം ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

GAINPF Exel format - kannur district   - clickhere
click here

14 ഒക്‌ടോബർ 2015

2015 ഒക്ടാബര്‍ 15 ന് സ്കൂള്‍ അസംബ്ലിയിലെടുക്കേണ്ട
 സൈബര്‍ സുരക്ഷാ പ്രതിജ്ഞ - click here
പാപ്പിനിശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം 2015-2016
2015 നവമ്പര്‍ 5,6 തീയ്യതികളില്‍
കല്ല്യാശ്ശേരി, കെപിആര്‍ ഗോപാലന്‍ സ്മാരക 
ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍
നവമ്പര്‍ 5 വ്വാഴം 
ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐടി മേള
നവമ്പര്‍ 6 വെള്ളി

പ്രവൃത്തി പരിചയമേള, ഗണിതശാസ്ത്രമേള
=================================================
എല്ലാ വിദ്യാലയങ്ങളും ഒക്ടോബര്‍ 19 നുള്ളില്‍ ഡാറ്റ എന്‍ട്രി ക്ലോസ്സ് ചെയ്യേണ്ടതാണ് 
റജിസ്ട്രേഷന്‍ നവമ്പര്‍ 3 ന്
===========================================================================

13 ഒക്‌ടോബർ 2015

ഒ. ഇ. സി. ലംപ് സം ഗ്രാന്‍റ് വിതരണം 2015-16
സംസ്ഥാനത്തെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് / അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ ഈ വര്‍ഷത്തെ ലംപ്‌സംഗ്രാന്റ്, സ്‌കൂളുകളുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണത്തിനായി നല്‍കിയിട്ടുണ്ട്.

08 ഒക്‌ടോബർ 2015

ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ്സ് 
12.10.2014 തിങ്കള്‍
LP, UP തലം രാവിലെ 10.30 മുതലും
HS, HSS തലം ഉച്ചക്ക് 12 മണിക്കും 
കാട്ടാമ്പള്ളി ജി.എം.യു പി സ്കൂളില്‍ 
LP,UP,HS,HSS വിഭാഗങ്ങളില്‍നിന്ന് 2 വീതം കുട്ടികളുള്ള ടീമായിട്ടാണ് മത്സരത്തിനെത്തേണ്ടത്
പാപ്പിനിശ്ശേരി ഉപജില്ലാ കായീകമേള --- ഗെയിംസ് മത്സര ഫലം ഇവിടെ

07 ഒക്‌ടോബർ 2015


06 ഒക്‌ടോബർ 2015

പാപ്പിനിശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം 2015-2016
2015 ഒക്ടോബര്‍ 19, 20 തീയ്യതികളില്‍ 
കല്ല്യാശ്ശേരി, കെപിആര്‍ ഗോപാലന്‍ സ്മാരക ഗവ. 
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍
-------------------------------------------------------------------------------------------------
ഒക്ടോബര്‍ 19 തിങ്കളാഴ്ച  
പ്രവൃത്തി പരിചയമേള, സാമൂഹ്യശാസ്ത്രമേള, ഐടി മേള

ഒക്ടോബര്‍ 20 ചൊവ്വാഴ്ച  
ഗണിതശാസ്ത്രമേള, ശാസ്ത്രമേള
 --------------------------------------------------------------------------------
എല്ലാ വിദ്യാലയങ്ങളും 
ഒക്ടോബര്‍ 12 നുള്ളില്‍ 
ഡാറ്റ എന്‍ട്രി ക്ലോസ്സ് ചെയ്യേണ്ടതാണ്.
-----------------------------------------------------------------------
ശാസ്ത്രമേള പൊതുനിർദ്ദേശങ്ങൾ.. click here  
NCERT തയ്യാറാക്കിയ ശാസ്ത്ര പ്രദര്‍ശനത്തിനുള്ള ഗൈഡ് ലൈന്‍സ് click here
ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവൃത്തിപരിചയമേള മാന്വല്‍
click here
------------------------------------------------------------------------------------------------

28 സെപ്റ്റംബർ 2015


നിയമന അംഗീകാരം ലഭിക്കാത്ത അദ്ധ്യാപകര്‍
തൊഴിലുറപ്പു തൊഴിലാളികള്‍ക്കുള്ള ജോലി സ്ഥിരതപോലുമില്ലാതെയും നയാപൈസ പ്രതിഫലം ലഭിക്കാതെയും എയ്ഡഡ് സ്കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരോടു സര്‍ക്കാര്‍ കാണിക്കുന്ന അനീതി കടുത്ത മനുഷ്യാവകാശലംഘനമാണെന്നു വിവിധ രൂപതാ കോര്‍പറേറ്റ് മാനേജര്‍മാര്‍ വ്യക്തമാക്കി.
ജോലിയിലെ അനിശ്ചിതത്വം ഒട്ടേറെപേരുടെ വിവാഹം, കുടുംബജീവിതം എന്നിവയിലും കരിനിഴല്‍ വീഴ്ത്തുന്നു. സ്കൂളില്‍പോകാന്‍ വസ്ത്രത്തിനും യാത്രച്ചെലവിനും ഭക്ഷണത്തിനും വരുമാനമില്ലാതെ കടംവാങ്ങി നരകിക്കുന്നവരും ഇക്കൂട്ടരിലുണ്ട്. ആത്മാര്‍ഥമായി ജോലിചെയ്താലും നയാപൈസ പ്രതിഫലം ലഭിക്കില്ലെന്നു വന്നതോടെ ലീവ് വേക്കന്‍സികളില്‍ ജോലിക്കു നിയമനം നല്‍കിയാലും അതു സ്വീകരിക്കാന്‍ പ ലരും താത്പര്യപ്പെടുന്നില്ല.
അണ്‍ ഇക്കണോമിക് സ്കൂളുകളില്‍ ദിവസവേതന നിരക്കില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്നവര്‍ക്ക് വേതനം നിഷേധിക്കുകയാണ്. സമൂഹത്തില്‍ ഇന്ന് ഏറ്റവും ദുരിതം അനുഭവിക്കുന്ന തൊഴില്‍ സമൂഹമാണ് നിയമനം നിഷേധിക്കപ്പെട്ട അധ്യാപകര്‍. സംഘടിത തൊഴിലാളി യൂണിയനുകള്‍ക്കാണ് ഈ ഗതിയുണ്ടാകുന്നതെങ്കില്‍ അതിരൂക്ഷമായ പ്രക്ഷോഭത്തിലൂടെ അവകാശം വാങ്ങിയെടുക്കുമായിരുന്നു. അക്രമസമരം അധ്യാപകര്‍ക്കു യോജിച്ചതല്ലെന്നതിനാല്‍ ഇതിനു തുനിയാത്ത ഗുരുഭൂതന്‍മാര്‍ക്ക് ജീവിതമാര്‍ഗം വരെ സര്‍ക്കാര്‍ നിഷേധിക്കുകയാണ്.
ജോലിയുണ്ട്, വരുമാനമില്ല എന്ന നിലയില്‍ പട്ടിണി അനുഭവിക്കുന്ന അധ്യാപര്‍ ഈ വിഭാഗത്തിലുണ്ടെന്ന സത്യം സര്‍ക്കാര്‍ ബോധപൂര്‍വം വിസ്മരിക്കുക യാണെന്നും അവര്‍ പറഞ്ഞു.
സമൂഹസൃഷ്ടിയില്‍ ഉത്തമപൌരന്‍മാരെ വാര്‍ത്തെടുക്കുന്ന ഉത്തരവാദിത്വം നിറവേറ്റുന്ന അധ്യാപകര്‍ എല്ലാതലങ്ങളിലും പ്രഗത്ഭമതികളായിരിക്കണം. സ്കൂള്‍ നിയമനത്തിലെ പ്രതിസന്ധിയും തൊഴില്‍ അനിശ്ചിതത്വവുംമൂലം ഉന്നത ബിരുദം നേടിയവരില്‍ ഏറെപ്പേരും അധ്യാപകരാന്‍ അടുത്തയിടെയായി താല്പര്യപ്പെടുന്നില്ല. ഇതു കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കും.

25 സെപ്റ്റംബർ 2015

LED  ടി വി വിതരണം
കല്ല്യാശ്ശേരി അസംബ്ലി അസംബ്ലി നിയോജകമണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ഡയറ്റിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ഇംഗ്ലീഷ് കളരി പാഠ്യപദ്ധതിയുടെ ഭാഗമായി മുഴുവന്‍ സര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളിലും ഒന്നാം ക്ലാസ്സ് സ്മാര്‍ട്ട് ക്ലാസ്സ് ആക്കുന്നതിന്റെ ഭാഗമായി ശ്രീ ടി വി രാജേഷ് എം എല്‍ എ യുടെ പ്രാദേശീക വികസന ഫണ്ടില്‍ നിന്നും  മണ്ഡലത്തിലെ 90 സ്കൂളുകള്‍ക്ക് LED ടി വി അനുവദിച്ചു. ടി വി വിതരണോദ്ഘാടനം ശ്രീമതി പി കെ ശ്രീമതി ടീച്ചര്‍ എം പി നിര്‍വഹിച്ചു.




12 സെപ്റ്റംബർ 2015

പ്രദ്ധാനാദ്ധ്യാപകരായി പ്രൊമോഷന്‍ ലഭിച്ച 
ടി പി വേണുഗോപോലന്‍ മാസ്റ്റര്‍ക്കും ( തിരുവനന്തപുരം ), 
സി അനൂപ് മാസ്റ്റര്‍ക്കും ( തൃശ്ശൂര്‍ ), 
എ പി രമേശന്‍ മാസ്റ്റര്‍ക്കും ( ആലപ്പുഴ
അഭിവാദ്യങ്ങള്‍

02 സെപ്റ്റംബർ 2015


23 ജൂലൈ 2015

2014-15 വർഷത്തെ പ്രീ മെട്രിക് സ്കോളർഷിപ്പ്
2014- 15 വര്‍ഷത്തെ പ്രി മെട്രിക്ക് സ്കോളര്‍ഷിപ്പ് അനുവദിച്ച കുട്ടികളുടെ 

ബേങ്ക് എക്കൗണ്ട് വിവരങ്ങള്‍ നല്കന്നതിനും പിശക് തിരുത്തുന്നതിനും 

31.07.2015 വൈകീട്ട് 5 മണിവരെ സമയം അനുവദിച്ചിട്ടുണ്ട്. ചെയ്യാന്‍ 

ബാക്കിയുള്ളവര്‍ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്.

  

02 ജൂലൈ 2015


(ഒന്നുമുതല്‍ പത്തുവരേയുള്ള എല്ലാ ടെക്സ്റ്റ്ബുക്കുകളും ഇപ്പോള്‍ ലഭ്യമാണ്)
---------------------------------------------------------------------------------

ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് എങ്ങനെ? 
ആഗസ്ത് 31 നു മുമ്പായി കഴിഞ്ഞ വര്‍ഷത്തെ വരുമാനം രണ്ടര ലക്ഷത്തില്‍ കൂടുതലുള്ള എല്ലാവരും സ്വയം ചെയ്യേണ്ട ജോലിയാണ് റിട്ടേണ്‍ ഫയലിംഗ്..
( കടപ്പാട് ശ്രീ,ബാബു വടക്കുഞ്ചേരി)

17 ജൂൺ 2015

DEPT, TEST TIME TABLE JULY 2015 
അത് ലറ്റിക് ഫണ്ട് 2015-16 ഹൈസ്കൂള്‍ ക്ലാസ്സില്‍ നിന്നും 10 രൂപയും യു പി ക്ലാസ്സില്‍ നിന്ന് 5 രൂപയും  പിരിക്കാനുളള

ഈ വര്‍ഷത്തെ വായനാവാരം വായിച്ചു വളരുക,,ചിന്തിച്ച് വിവേകം നേടുക ..
നിര്‍ദ്ദേശങ്ങള്‍                                                  ഡി പി ഐ സര്‍ക്കുലര്‍

പ്ലസ് ടു ജയിച്ച ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണയായി 5,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും. അപേക്ഷകര്‍ 2014-15 വിദ്യാഭ്യാസ വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവരും, എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചവരുമായിരിക്കണം. വിശദാംശങ്ങള്‍ ഇവിടെ

28 മേയ് 2015


ആറാം ക്ലാസ്സിലെ പുതിയ പാഠപുസ്തകത്തിലെ കവിതകള്‍ -ആലാപനം 

മനോജ് പുളിമാത്ത്.GHSS വെഞ്ഞാറംമൂട്

വിദ്യാരംഗം കലാസാഹിത്യവേദി-

രൂപീകരണം-ഉത്തരവ്

ഈ വര്‍ഷത്തെ പ്രവേശനോത്സവഗാനം,,

തൃശ്ശൂര്‍,ചേറ്റുവ  GMUP സ്കൂളിലെ തുളസി ടീച്ചര്‍ എഴുതിയത്  


04 മേയ് 2015

കെഎസ് ടിഎ കണ്ണൂര്‍ ജില്ലാ പഠന കേമ്പ് 2015 മെയ് 3, 4 തീയ്യതികളില്‍ മൊകേരി രാജീവ്ഗാന്ധി സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 

21 ഏപ്രിൽ 2015

  • മൈനോറിറ്റി പ്രീ മെട്രിക് സ്കോളര്‍ഷിപ്പിനു അര്‍ഹതയുള്ള കുട്ടികളുടെ തുകഅവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. ഹെഡ് മാസ്റ്റര്‍മാര്‍  അര്‍ഹരായവര്‍ക്ക് തുക കിട്ടിയോ എന്ന് പരിശോധിക്കേണ്ടതാണ്. ഉത്തരവ്


03 ഏപ്രിൽ 2015



വോട്ടര്‍ ​ഐഡി കാര്‍ഡ് പുതുക്കാം..ഏപ്രീല്‍ 15 വരെ

ഇനിയും രജിസ്റ്റര്‍ ചെയ്തില്ലേ...... എന്തെളുപ്പം.... കളര്‍ ഫോട്ടോയോടു കൂടിയ പുതിയ പ്ലാസ്റ്റിക് ഐഡി കാര്‍ഡുകള്‍ ലോകത്തെവിടെയിരുന്നും നിങ്ങള്‍ക്ക് സ്വയമെടുക്കാം; വികൃതമായ പഴയ ഫോട്ടോയും മാറ്റാം..

വിശദമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


USS Exam ANSWER KEY CLICK HERE

23 മാർച്ച് 2015

യാത്രയയപ്പ് സമ്മേളനം 22.032015 
ജിഎംയുപി സ്കൂള്‍ കാട്ടാമ്പള്ളി
ഉദ്ഘാടനം വി പി മോഹനന്‍, ജില്ലാ സെക്രട്ടറി
 യുഎസ്സ്എസ്സ് ജേതാക്കള്‍ക്ക് അനുമോദനം ശുക്കൂര്‍ മാസ്റ്റര്‍