28 സെപ്റ്റംബർ 2015


നിയമന അംഗീകാരം ലഭിക്കാത്ത അദ്ധ്യാപകര്‍
തൊഴിലുറപ്പു തൊഴിലാളികള്‍ക്കുള്ള ജോലി സ്ഥിരതപോലുമില്ലാതെയും നയാപൈസ പ്രതിഫലം ലഭിക്കാതെയും എയ്ഡഡ് സ്കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരോടു സര്‍ക്കാര്‍ കാണിക്കുന്ന അനീതി കടുത്ത മനുഷ്യാവകാശലംഘനമാണെന്നു വിവിധ രൂപതാ കോര്‍പറേറ്റ് മാനേജര്‍മാര്‍ വ്യക്തമാക്കി.
ജോലിയിലെ അനിശ്ചിതത്വം ഒട്ടേറെപേരുടെ വിവാഹം, കുടുംബജീവിതം എന്നിവയിലും കരിനിഴല്‍ വീഴ്ത്തുന്നു. സ്കൂളില്‍പോകാന്‍ വസ്ത്രത്തിനും യാത്രച്ചെലവിനും ഭക്ഷണത്തിനും വരുമാനമില്ലാതെ കടംവാങ്ങി നരകിക്കുന്നവരും ഇക്കൂട്ടരിലുണ്ട്. ആത്മാര്‍ഥമായി ജോലിചെയ്താലും നയാപൈസ പ്രതിഫലം ലഭിക്കില്ലെന്നു വന്നതോടെ ലീവ് വേക്കന്‍സികളില്‍ ജോലിക്കു നിയമനം നല്‍കിയാലും അതു സ്വീകരിക്കാന്‍ പ ലരും താത്പര്യപ്പെടുന്നില്ല.
അണ്‍ ഇക്കണോമിക് സ്കൂളുകളില്‍ ദിവസവേതന നിരക്കില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്നവര്‍ക്ക് വേതനം നിഷേധിക്കുകയാണ്. സമൂഹത്തില്‍ ഇന്ന് ഏറ്റവും ദുരിതം അനുഭവിക്കുന്ന തൊഴില്‍ സമൂഹമാണ് നിയമനം നിഷേധിക്കപ്പെട്ട അധ്യാപകര്‍. സംഘടിത തൊഴിലാളി യൂണിയനുകള്‍ക്കാണ് ഈ ഗതിയുണ്ടാകുന്നതെങ്കില്‍ അതിരൂക്ഷമായ പ്രക്ഷോഭത്തിലൂടെ അവകാശം വാങ്ങിയെടുക്കുമായിരുന്നു. അക്രമസമരം അധ്യാപകര്‍ക്കു യോജിച്ചതല്ലെന്നതിനാല്‍ ഇതിനു തുനിയാത്ത ഗുരുഭൂതന്‍മാര്‍ക്ക് ജീവിതമാര്‍ഗം വരെ സര്‍ക്കാര്‍ നിഷേധിക്കുകയാണ്.
ജോലിയുണ്ട്, വരുമാനമില്ല എന്ന നിലയില്‍ പട്ടിണി അനുഭവിക്കുന്ന അധ്യാപര്‍ ഈ വിഭാഗത്തിലുണ്ടെന്ന സത്യം സര്‍ക്കാര്‍ ബോധപൂര്‍വം വിസ്മരിക്കുക യാണെന്നും അവര്‍ പറഞ്ഞു.
സമൂഹസൃഷ്ടിയില്‍ ഉത്തമപൌരന്‍മാരെ വാര്‍ത്തെടുക്കുന്ന ഉത്തരവാദിത്വം നിറവേറ്റുന്ന അധ്യാപകര്‍ എല്ലാതലങ്ങളിലും പ്രഗത്ഭമതികളായിരിക്കണം. സ്കൂള്‍ നിയമനത്തിലെ പ്രതിസന്ധിയും തൊഴില്‍ അനിശ്ചിതത്വവുംമൂലം ഉന്നത ബിരുദം നേടിയവരില്‍ ഏറെപ്പേരും അധ്യാപകരാന്‍ അടുത്തയിടെയായി താല്പര്യപ്പെടുന്നില്ല. ഇതു കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കും.

25 സെപ്റ്റംബർ 2015

LED  ടി വി വിതരണം
കല്ല്യാശ്ശേരി അസംബ്ലി അസംബ്ലി നിയോജകമണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ഡയറ്റിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ഇംഗ്ലീഷ് കളരി പാഠ്യപദ്ധതിയുടെ ഭാഗമായി മുഴുവന്‍ സര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളിലും ഒന്നാം ക്ലാസ്സ് സ്മാര്‍ട്ട് ക്ലാസ്സ് ആക്കുന്നതിന്റെ ഭാഗമായി ശ്രീ ടി വി രാജേഷ് എം എല്‍ എ യുടെ പ്രാദേശീക വികസന ഫണ്ടില്‍ നിന്നും  മണ്ഡലത്തിലെ 90 സ്കൂളുകള്‍ക്ക് LED ടി വി അനുവദിച്ചു. ടി വി വിതരണോദ്ഘാടനം ശ്രീമതി പി കെ ശ്രീമതി ടീച്ചര്‍ എം പി നിര്‍വഹിച്ചു.




12 സെപ്റ്റംബർ 2015

പ്രദ്ധാനാദ്ധ്യാപകരായി പ്രൊമോഷന്‍ ലഭിച്ച 
ടി പി വേണുഗോപോലന്‍ മാസ്റ്റര്‍ക്കും ( തിരുവനന്തപുരം ), 
സി അനൂപ് മാസ്റ്റര്‍ക്കും ( തൃശ്ശൂര്‍ ), 
എ പി രമേശന്‍ മാസ്റ്റര്‍ക്കും ( ആലപ്പുഴ
അഭിവാദ്യങ്ങള്‍

02 സെപ്റ്റംബർ 2015