30 ഒക്‌ടോബർ 2015

പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2015
പ്രിസൈഡിംഗ് ഓഫീസര്‍ മറ്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം പ്രയോജനപ്പെട്ടേക്കാവുന്ന ചില കാര്യങ്ങള്‍ താഴെ ലിങ്കുകളായി ചേര്‍ക്കുന്നു.

പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള കൈപ്പുസ്തകം
വോട്ടിംഗ് യന്ത്രം സജ്ജമാക്കുന്നതെങ്ങിനെ..?  വീഡിയോ
സീരിയല്‍ നമ്പര്‍ റഫറന്‍സ്
Male - Female വോട്ടര്‍മാരുടെ എണ്ണം രേഖപ്പെടുത്തുന്നതിനുള്ള പ്രഫോര്‍മ
പ്രിസൈഡിംഗ് ഓഫീസറുടെ ഡ്യൂട്ടികള്‍ - സംക്ഷിപ്ത രൂപം
ഓരോ മണിക്കൂറിലെയും വോട്ടിംഗ് നില രേഖപ്പെടുത്തുന്നതിനുള്ള പ്രഫോര്‍മ
സ്ട്രിപ് സീല്‍ ബന്ധിപ്പിക്കുന്ന വിധം - വീഡിയോ
പോസ്റ്റല്‍ ബാലറ്റിന് വേണ്ടി താങ്കളുടെ വോട്ടര്‍ പട്ടികാ വിവരങ്ങള്‍
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഏറ്റവും പുതിയ വോട്ടര്‍ പട്ടിക

 
കടപ്പാട്
http://www.alrahiman.com/


27 ഒക്‌ടോബർ 2015

20 ഒക്‌ടോബർ 2015

GAIN PF
കെ.എ.എസ്ഇ.പി.എഫും അതു പോലെയുള്ള മറ്റ്‌ ഗവ. എയിഡഡ്‌ സ്ഥാപനങ്ങളുടെ പി എഫും ധനകാര്യ വകുപ്പിന്റെ നേത്യത്വത്തില്‍ ഗെയിന്‍ പി എഫ്‌ ( (Govt. Aided Institution PF) സംവിധാനം വഴി ഓണ്‍ലൈന്‍ ആക്കുന്നതിനായി നിലവില്‍ സ്‌പാര്‍ക്ക്‌ ഡാറ്റാബേസില്‍ ഉള്ള വരിക്കാരുടെ അക്കൗണ്ട്‌ നമ്പര്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യതയോടെ ആണോ എന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. ആയതിനായി കെ.എ.എസ്ഇ.പി.എഫിലുള്ള വരിക്കാരുടെ സ്‌പാര്‍ക്കില്‍ നിലവിലുള്ള വിവരങ്ങള്‍ അടങ്ങിയ എക്‌സല്‍ ഫയല്‍ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്‌തുത ലിസ്റ്റ്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ട്രഷറി, സ്‌ക്കൂള്‍ എന്നിവ സെലക്ട്‌ ചെയ്‌ത്‌ സ്‌കൂള്‍ തിരിച്ചുള്ള പ്രിന്റ്‌ എടുത്ത്‌ താങ്കളുടെ സ്‌ക്കൂളിലെ പിഎഫ്‌ വരിക്കാരുടെ മാത്രമായി ഈ എക്‌സല്‍ ഫയലില്‍ നിന്നെടുത്ത പ്രിന്റിലെ വിവരങ്ങളും ഓരോ ജീവനക്കാരന്റേയും സേവനപുസ്‌തകവും സേവനപുസ്‌തകത്തില്‍ പതിച്ച പി എഫ്‌ അഡ്‌മിഷന്‍ അപേക്ഷാ ഫോറം/ നോമിനേഷന്‍ ഫോറത്തിന്റെ പകര്‍പ്പ്‌ പരിശോധിച്ച്‌ ആയതിലെ അക്കൗണ്ട്‌ നമ്പര്‍ തന്നെയാണോ ഇതില്‍ (സ്‌പാര്‍ക്കില്‍ ഉള്ളത്‌ ) എന്നും അല്ലെങ്കില്‍ റിമാര്‍ക്‌സ്‌ കോളത്തില്‍ അക്കൗണ്ട്‌ നമ്പര്‍ C15131 എന്നത്‌ പോലെ C ക്ക്‌ ശേഷമോ മുമ്പോ സ്‌പേസ്‌ ഇല്ലാതെ തന്നെ ചേര്‍ക്കേണ്ടതുമാണ്‌. നിലവില്‍ കെ എ എസ്‌ ഇ പി എഫ്‌ വരിക്കാരനായ ഏതെങ്കിലും ജീവനക്കാരന്റെ വിവരം ഈ എക്‌സല്‍ പ്രിന്‍റ്റൗട്ടില്‍ ഇല്ലെങ്കില്‍ താഴെ പ്രസ്‌തുത ജീവനക്കാരുടെ വിവരങ്ങള്‍ ചേര്‍ക്കേണ്ടതുമാണ്‌. എല്ലാ ജീവനക്കാരുടേയും വിവരങ്ങള്‍ ഈ പ്രിന്റൗട്ടില്‍ ഉണ്ട്‌ എന്ന്‌ ഉറപ്പു വരുത്തിയ ശേഷം പ്രിന്റിന്റെ താഴെ ഭാഗത്ത്‌ "ലിസ്റ്റും ഓരോ സേവനപുസ്‌തകവും ഒത്തു നോക്കി പരിശോധിച്ചു" എന്ന്‌ സര്‍ട്ടിഫൈ ചെയ്‌ത്‌ പ്രധാനാദ്ധ്യാപകന്റെ ഒപ്പും സീലും പതിച്ച്‌ പ്രസ്‌തുത പ്രിന്റൗട്ട്‌ രണ്ടെണ്ണം ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

GAINPF Exel format - kannur district   - clickhere
click here

14 ഒക്‌ടോബർ 2015

2015 ഒക്ടാബര്‍ 15 ന് സ്കൂള്‍ അസംബ്ലിയിലെടുക്കേണ്ട
 സൈബര്‍ സുരക്ഷാ പ്രതിജ്ഞ - click here
പാപ്പിനിശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം 2015-2016
2015 നവമ്പര്‍ 5,6 തീയ്യതികളില്‍
കല്ല്യാശ്ശേരി, കെപിആര്‍ ഗോപാലന്‍ സ്മാരക 
ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍
നവമ്പര്‍ 5 വ്വാഴം 
ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐടി മേള
നവമ്പര്‍ 6 വെള്ളി

പ്രവൃത്തി പരിചയമേള, ഗണിതശാസ്ത്രമേള
=================================================
എല്ലാ വിദ്യാലയങ്ങളും ഒക്ടോബര്‍ 19 നുള്ളില്‍ ഡാറ്റ എന്‍ട്രി ക്ലോസ്സ് ചെയ്യേണ്ടതാണ് 
റജിസ്ട്രേഷന്‍ നവമ്പര്‍ 3 ന്
===========================================================================

13 ഒക്‌ടോബർ 2015

ഒ. ഇ. സി. ലംപ് സം ഗ്രാന്‍റ് വിതരണം 2015-16
സംസ്ഥാനത്തെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് / അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ ഈ വര്‍ഷത്തെ ലംപ്‌സംഗ്രാന്റ്, സ്‌കൂളുകളുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണത്തിനായി നല്‍കിയിട്ടുണ്ട്.

08 ഒക്‌ടോബർ 2015

ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ്സ് 
12.10.2014 തിങ്കള്‍
LP, UP തലം രാവിലെ 10.30 മുതലും
HS, HSS തലം ഉച്ചക്ക് 12 മണിക്കും 
കാട്ടാമ്പള്ളി ജി.എം.യു പി സ്കൂളില്‍ 
LP,UP,HS,HSS വിഭാഗങ്ങളില്‍നിന്ന് 2 വീതം കുട്ടികളുള്ള ടീമായിട്ടാണ് മത്സരത്തിനെത്തേണ്ടത്
പാപ്പിനിശ്ശേരി ഉപജില്ലാ കായീകമേള --- ഗെയിംസ് മത്സര ഫലം ഇവിടെ

07 ഒക്‌ടോബർ 2015


06 ഒക്‌ടോബർ 2015

പാപ്പിനിശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം 2015-2016
2015 ഒക്ടോബര്‍ 19, 20 തീയ്യതികളില്‍ 
കല്ല്യാശ്ശേരി, കെപിആര്‍ ഗോപാലന്‍ സ്മാരക ഗവ. 
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍
-------------------------------------------------------------------------------------------------
ഒക്ടോബര്‍ 19 തിങ്കളാഴ്ച  
പ്രവൃത്തി പരിചയമേള, സാമൂഹ്യശാസ്ത്രമേള, ഐടി മേള

ഒക്ടോബര്‍ 20 ചൊവ്വാഴ്ച  
ഗണിതശാസ്ത്രമേള, ശാസ്ത്രമേള
 --------------------------------------------------------------------------------
എല്ലാ വിദ്യാലയങ്ങളും 
ഒക്ടോബര്‍ 12 നുള്ളില്‍ 
ഡാറ്റ എന്‍ട്രി ക്ലോസ്സ് ചെയ്യേണ്ടതാണ്.
-----------------------------------------------------------------------
ശാസ്ത്രമേള പൊതുനിർദ്ദേശങ്ങൾ.. click here  
NCERT തയ്യാറാക്കിയ ശാസ്ത്ര പ്രദര്‍ശനത്തിനുള്ള ഗൈഡ് ലൈന്‍സ് click here
ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവൃത്തിപരിചയമേള മാന്വല്‍
click here
------------------------------------------------------------------------------------------------