20 മേയ് 2020

കെ.എസ്.ടി.എ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 50 ഏക്കർ തരിശുനിലത്ത് കൃഷി ഇറക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കല്യാശ്ശേരി പഞ്ചായത്തിലെ ഇരിണാവ് കച്ചേരിത്തറക്ക് സമീപം നടന്നു,.വ്യവസായ വകുപ്പ് മന്ത്രി ശ്രീ: ഇ.പി.ജയരാജൻ വിത്ത് വിതച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പച്ചക്കറിവിത്ത് വിതരണം ശ്രീ: ടി.വി രാജേഷ് എം എൽ എ നിർവ്വഹിച്ചു.. കുന്നിരിക്കൽ മാധവി, കുന്നിരിക്കൽ നാരായണി എന്നിവരുടെ എഴുപത് സെൻറ് സ്ഥലത്താണ് നെൽകൃഷി ആരംഭിച്ചത്.. ജില്ലയിലെ എല്ലാ ഉപജില്ലകളിലും കെ.എസ്.ടി എ ആഭിമുഖ്യത്തിൽ വിവിധ കൃഷി ആരംഭിച്ചിട്ടുണ്ട്.ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ.സി മഹേഷ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി ദിവ്യ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി ഷാജിർ, CPI(M) പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടരി ടി.ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ഗോവിന്ദൻ , ലോക്കൽ സെക്രട്ടരി പി. പി.കുഞ്ഞിക്കണ്ണൻ, KSTA സംസ്ഥാന സെക്രട്ടറി കെ.കെ പ്രകാശൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.സി വിനോദ് കുമാർ, പി.വി.. പ്രദീപൻ, ജില്ലാ പ്രസിഡണ്ട് കെ.സി .സുധീർ, ജില്ലാ ട്രഷറർ കെ.ശശീന്ദ്രൻ ,ജില്ലാ ഭാരവാഹികളായ ഇ.കെ.വിനോദൻ, ടി.വി.ഗണേശൻ, എസ്.പി.രമേശൻ ജില്ലാ എക്സി.കമ്മിറ്റി അംഗങ്ങളായ കെ.പ്രകാശൻ, കെ.രഞ്ജിത്ത്,കെ.പി ലിഷീന, ഉപജില്ലാ സെക്രട്ടരി എ.വി.ജയചന്ദ്രൻ, ഉപജില്ലാ പ്രസിഡണ്ട് എഴിൽ രാജ് പി.പി.സുധീർ ബാബു ടി.മാനസൻ, എം.ടി.ഷൈജിത്ത്, പാടശേഖര സമിതി പ്രസിഡണ്ട് പി. മനോഹരൻ, കൃഷി അസിസ്റ്റൻ്റ് ഭാർഗ്ഗവൻ, രേണുക ടീച്ചർ തുടങ്ങിയവർ വിത്തു വിതയ്ക്കലിൽ പങ്കാളികളായി.