18 നവംബർ 2020

ഇരിണാവ്
തരിശ് നിലങ്ങളിലെ കാർഷിക ഇടപെടൽ എന്ന സന്ദേശമുയർത്തി കെഎസ്ടിഎ ജില്ലാ കമ്മിറ്റി ഒരുക്കിയ 'പാഠം ഒന്ന് കൃഷി'യുടെ കൊയ്ത്തുൽസവം ഇന്ന് നടന്നു. ഇരിണാവ് മിനി സ്‌റ്റേഡിയത്തിന് സമീപത്തെ ഒരേക്കറിലെ നെൽകൃഷിയുടെ കൊയ്ത്തുൽസവം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു .കെ എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം പാപ്പിനിശേരി ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ, കെ എസ് ടി എ സംസ്ഥാന സെക്രട്ടറി കെ കെ പ്രകാശൻ, സംസ്ഥാന കമ്മിറ്റിയംഗം സി സി വിനോദ് കുമാർ, ജില്ലാ സെക്രട്ടറി കെ സി മഹേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ പ്രകാശൻ, കെ മനോജ് കുമാർ, എ വി ജയചന്ദ്രൻ, കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.



 


 

 

കണ്ണൂർ കോർപറേഷനിൽ പുഴാതി ഡിവിഷനിൽ നിന്നും മത്സരിക്കുന്ന
സ:എൻ സുകന്യ ടീച്ചർക്ക് കെട്ടിവെക്കാനുള്ള തുക KSTA പാപ്പിനിശ്ശേരി EMSSGHSS യൂനിറ്റിന് വേണ്ടി ടീച്ചർക്ക് നൽകുന്നു.
ടീച്ചർക്ക് വിജയാശംസകൾ ....