20 ഒക്‌ടോബർ 2015

GAIN PF
കെ.എ.എസ്ഇ.പി.എഫും അതു പോലെയുള്ള മറ്റ്‌ ഗവ. എയിഡഡ്‌ സ്ഥാപനങ്ങളുടെ പി എഫും ധനകാര്യ വകുപ്പിന്റെ നേത്യത്വത്തില്‍ ഗെയിന്‍ പി എഫ്‌ ( (Govt. Aided Institution PF) സംവിധാനം വഴി ഓണ്‍ലൈന്‍ ആക്കുന്നതിനായി നിലവില്‍ സ്‌പാര്‍ക്ക്‌ ഡാറ്റാബേസില്‍ ഉള്ള വരിക്കാരുടെ അക്കൗണ്ട്‌ നമ്പര്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യതയോടെ ആണോ എന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. ആയതിനായി കെ.എ.എസ്ഇ.പി.എഫിലുള്ള വരിക്കാരുടെ സ്‌പാര്‍ക്കില്‍ നിലവിലുള്ള വിവരങ്ങള്‍ അടങ്ങിയ എക്‌സല്‍ ഫയല്‍ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്‌തുത ലിസ്റ്റ്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ട്രഷറി, സ്‌ക്കൂള്‍ എന്നിവ സെലക്ട്‌ ചെയ്‌ത്‌ സ്‌കൂള്‍ തിരിച്ചുള്ള പ്രിന്റ്‌ എടുത്ത്‌ താങ്കളുടെ സ്‌ക്കൂളിലെ പിഎഫ്‌ വരിക്കാരുടെ മാത്രമായി ഈ എക്‌സല്‍ ഫയലില്‍ നിന്നെടുത്ത പ്രിന്റിലെ വിവരങ്ങളും ഓരോ ജീവനക്കാരന്റേയും സേവനപുസ്‌തകവും സേവനപുസ്‌തകത്തില്‍ പതിച്ച പി എഫ്‌ അഡ്‌മിഷന്‍ അപേക്ഷാ ഫോറം/ നോമിനേഷന്‍ ഫോറത്തിന്റെ പകര്‍പ്പ്‌ പരിശോധിച്ച്‌ ആയതിലെ അക്കൗണ്ട്‌ നമ്പര്‍ തന്നെയാണോ ഇതില്‍ (സ്‌പാര്‍ക്കില്‍ ഉള്ളത്‌ ) എന്നും അല്ലെങ്കില്‍ റിമാര്‍ക്‌സ്‌ കോളത്തില്‍ അക്കൗണ്ട്‌ നമ്പര്‍ C15131 എന്നത്‌ പോലെ C ക്ക്‌ ശേഷമോ മുമ്പോ സ്‌പേസ്‌ ഇല്ലാതെ തന്നെ ചേര്‍ക്കേണ്ടതുമാണ്‌. നിലവില്‍ കെ എ എസ്‌ ഇ പി എഫ്‌ വരിക്കാരനായ ഏതെങ്കിലും ജീവനക്കാരന്റെ വിവരം ഈ എക്‌സല്‍ പ്രിന്‍റ്റൗട്ടില്‍ ഇല്ലെങ്കില്‍ താഴെ പ്രസ്‌തുത ജീവനക്കാരുടെ വിവരങ്ങള്‍ ചേര്‍ക്കേണ്ടതുമാണ്‌. എല്ലാ ജീവനക്കാരുടേയും വിവരങ്ങള്‍ ഈ പ്രിന്റൗട്ടില്‍ ഉണ്ട്‌ എന്ന്‌ ഉറപ്പു വരുത്തിയ ശേഷം പ്രിന്റിന്റെ താഴെ ഭാഗത്ത്‌ "ലിസ്റ്റും ഓരോ സേവനപുസ്‌തകവും ഒത്തു നോക്കി പരിശോധിച്ചു" എന്ന്‌ സര്‍ട്ടിഫൈ ചെയ്‌ത്‌ പ്രധാനാദ്ധ്യാപകന്റെ ഒപ്പും സീലും പതിച്ച്‌ പ്രസ്‌തുത പ്രിന്റൗട്ട്‌ രണ്ടെണ്ണം ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

GAINPF Exel format - kannur district   - clickhere
click here

14 ഒക്‌ടോബർ 2015

2015 ഒക്ടാബര്‍ 15 ന് സ്കൂള്‍ അസംബ്ലിയിലെടുക്കേണ്ട
 സൈബര്‍ സുരക്ഷാ പ്രതിജ്ഞ - click here
പാപ്പിനിശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം 2015-2016
2015 നവമ്പര്‍ 5,6 തീയ്യതികളില്‍
കല്ല്യാശ്ശേരി, കെപിആര്‍ ഗോപാലന്‍ സ്മാരക 
ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍
നവമ്പര്‍ 5 വ്വാഴം 
ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐടി മേള
നവമ്പര്‍ 6 വെള്ളി

പ്രവൃത്തി പരിചയമേള, ഗണിതശാസ്ത്രമേള
=================================================
എല്ലാ വിദ്യാലയങ്ങളും ഒക്ടോബര്‍ 19 നുള്ളില്‍ ഡാറ്റ എന്‍ട്രി ക്ലോസ്സ് ചെയ്യേണ്ടതാണ് 
റജിസ്ട്രേഷന്‍ നവമ്പര്‍ 3 ന്
===========================================================================

13 ഒക്‌ടോബർ 2015

ഒ. ഇ. സി. ലംപ് സം ഗ്രാന്‍റ് വിതരണം 2015-16
സംസ്ഥാനത്തെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് / അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ ഈ വര്‍ഷത്തെ ലംപ്‌സംഗ്രാന്റ്, സ്‌കൂളുകളുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണത്തിനായി നല്‍കിയിട്ടുണ്ട്.

08 ഒക്‌ടോബർ 2015

ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ്സ് 
12.10.2014 തിങ്കള്‍
LP, UP തലം രാവിലെ 10.30 മുതലും
HS, HSS തലം ഉച്ചക്ക് 12 മണിക്കും 
കാട്ടാമ്പള്ളി ജി.എം.യു പി സ്കൂളില്‍ 
LP,UP,HS,HSS വിഭാഗങ്ങളില്‍നിന്ന് 2 വീതം കുട്ടികളുള്ള ടീമായിട്ടാണ് മത്സരത്തിനെത്തേണ്ടത്
പാപ്പിനിശ്ശേരി ഉപജില്ലാ കായീകമേള --- ഗെയിംസ് മത്സര ഫലം ഇവിടെ

07 ഒക്‌ടോബർ 2015


06 ഒക്‌ടോബർ 2015

പാപ്പിനിശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം 2015-2016
2015 ഒക്ടോബര്‍ 19, 20 തീയ്യതികളില്‍ 
കല്ല്യാശ്ശേരി, കെപിആര്‍ ഗോപാലന്‍ സ്മാരക ഗവ. 
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍
-------------------------------------------------------------------------------------------------
ഒക്ടോബര്‍ 19 തിങ്കളാഴ്ച  
പ്രവൃത്തി പരിചയമേള, സാമൂഹ്യശാസ്ത്രമേള, ഐടി മേള

ഒക്ടോബര്‍ 20 ചൊവ്വാഴ്ച  
ഗണിതശാസ്ത്രമേള, ശാസ്ത്രമേള
 --------------------------------------------------------------------------------
എല്ലാ വിദ്യാലയങ്ങളും 
ഒക്ടോബര്‍ 12 നുള്ളില്‍ 
ഡാറ്റ എന്‍ട്രി ക്ലോസ്സ് ചെയ്യേണ്ടതാണ്.
-----------------------------------------------------------------------
ശാസ്ത്രമേള പൊതുനിർദ്ദേശങ്ങൾ.. click here  
NCERT തയ്യാറാക്കിയ ശാസ്ത്ര പ്രദര്‍ശനത്തിനുള്ള ഗൈഡ് ലൈന്‍സ് click here
ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവൃത്തിപരിചയമേള മാന്വല്‍
click here
------------------------------------------------------------------------------------------------

28 സെപ്റ്റംബർ 2015


നിയമന അംഗീകാരം ലഭിക്കാത്ത അദ്ധ്യാപകര്‍
തൊഴിലുറപ്പു തൊഴിലാളികള്‍ക്കുള്ള ജോലി സ്ഥിരതപോലുമില്ലാതെയും നയാപൈസ പ്രതിഫലം ലഭിക്കാതെയും എയ്ഡഡ് സ്കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരോടു സര്‍ക്കാര്‍ കാണിക്കുന്ന അനീതി കടുത്ത മനുഷ്യാവകാശലംഘനമാണെന്നു വിവിധ രൂപതാ കോര്‍പറേറ്റ് മാനേജര്‍മാര്‍ വ്യക്തമാക്കി.
ജോലിയിലെ അനിശ്ചിതത്വം ഒട്ടേറെപേരുടെ വിവാഹം, കുടുംബജീവിതം എന്നിവയിലും കരിനിഴല്‍ വീഴ്ത്തുന്നു. സ്കൂളില്‍പോകാന്‍ വസ്ത്രത്തിനും യാത്രച്ചെലവിനും ഭക്ഷണത്തിനും വരുമാനമില്ലാതെ കടംവാങ്ങി നരകിക്കുന്നവരും ഇക്കൂട്ടരിലുണ്ട്. ആത്മാര്‍ഥമായി ജോലിചെയ്താലും നയാപൈസ പ്രതിഫലം ലഭിക്കില്ലെന്നു വന്നതോടെ ലീവ് വേക്കന്‍സികളില്‍ ജോലിക്കു നിയമനം നല്‍കിയാലും അതു സ്വീകരിക്കാന്‍ പ ലരും താത്പര്യപ്പെടുന്നില്ല.
അണ്‍ ഇക്കണോമിക് സ്കൂളുകളില്‍ ദിവസവേതന നിരക്കില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്നവര്‍ക്ക് വേതനം നിഷേധിക്കുകയാണ്. സമൂഹത്തില്‍ ഇന്ന് ഏറ്റവും ദുരിതം അനുഭവിക്കുന്ന തൊഴില്‍ സമൂഹമാണ് നിയമനം നിഷേധിക്കപ്പെട്ട അധ്യാപകര്‍. സംഘടിത തൊഴിലാളി യൂണിയനുകള്‍ക്കാണ് ഈ ഗതിയുണ്ടാകുന്നതെങ്കില്‍ അതിരൂക്ഷമായ പ്രക്ഷോഭത്തിലൂടെ അവകാശം വാങ്ങിയെടുക്കുമായിരുന്നു. അക്രമസമരം അധ്യാപകര്‍ക്കു യോജിച്ചതല്ലെന്നതിനാല്‍ ഇതിനു തുനിയാത്ത ഗുരുഭൂതന്‍മാര്‍ക്ക് ജീവിതമാര്‍ഗം വരെ സര്‍ക്കാര്‍ നിഷേധിക്കുകയാണ്.
ജോലിയുണ്ട്, വരുമാനമില്ല എന്ന നിലയില്‍ പട്ടിണി അനുഭവിക്കുന്ന അധ്യാപര്‍ ഈ വിഭാഗത്തിലുണ്ടെന്ന സത്യം സര്‍ക്കാര്‍ ബോധപൂര്‍വം വിസ്മരിക്കുക യാണെന്നും അവര്‍ പറഞ്ഞു.
സമൂഹസൃഷ്ടിയില്‍ ഉത്തമപൌരന്‍മാരെ വാര്‍ത്തെടുക്കുന്ന ഉത്തരവാദിത്വം നിറവേറ്റുന്ന അധ്യാപകര്‍ എല്ലാതലങ്ങളിലും പ്രഗത്ഭമതികളായിരിക്കണം. സ്കൂള്‍ നിയമനത്തിലെ പ്രതിസന്ധിയും തൊഴില്‍ അനിശ്ചിതത്വവുംമൂലം ഉന്നത ബിരുദം നേടിയവരില്‍ ഏറെപ്പേരും അധ്യാപകരാന്‍ അടുത്തയിടെയായി താല്പര്യപ്പെടുന്നില്ല. ഇതു കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കും.

25 സെപ്റ്റംബർ 2015

LED  ടി വി വിതരണം
കല്ല്യാശ്ശേരി അസംബ്ലി അസംബ്ലി നിയോജകമണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ഡയറ്റിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ഇംഗ്ലീഷ് കളരി പാഠ്യപദ്ധതിയുടെ ഭാഗമായി മുഴുവന്‍ സര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളിലും ഒന്നാം ക്ലാസ്സ് സ്മാര്‍ട്ട് ക്ലാസ്സ് ആക്കുന്നതിന്റെ ഭാഗമായി ശ്രീ ടി വി രാജേഷ് എം എല്‍ എ യുടെ പ്രാദേശീക വികസന ഫണ്ടില്‍ നിന്നും  മണ്ഡലത്തിലെ 90 സ്കൂളുകള്‍ക്ക് LED ടി വി അനുവദിച്ചു. ടി വി വിതരണോദ്ഘാടനം ശ്രീമതി പി കെ ശ്രീമതി ടീച്ചര്‍ എം പി നിര്‍വഹിച്ചു.




12 സെപ്റ്റംബർ 2015

പ്രദ്ധാനാദ്ധ്യാപകരായി പ്രൊമോഷന്‍ ലഭിച്ച 
ടി പി വേണുഗോപോലന്‍ മാസ്റ്റര്‍ക്കും ( തിരുവനന്തപുരം ), 
സി അനൂപ് മാസ്റ്റര്‍ക്കും ( തൃശ്ശൂര്‍ ), 
എ പി രമേശന്‍ മാസ്റ്റര്‍ക്കും ( ആലപ്പുഴ
അഭിവാദ്യങ്ങള്‍

02 സെപ്റ്റംബർ 2015


07 ഓഗസ്റ്റ് 2015

23 ജൂലൈ 2015

2014-15 വർഷത്തെ പ്രീ മെട്രിക് സ്കോളർഷിപ്പ്
2014- 15 വര്‍ഷത്തെ പ്രി മെട്രിക്ക് സ്കോളര്‍ഷിപ്പ് അനുവദിച്ച കുട്ടികളുടെ 

ബേങ്ക് എക്കൗണ്ട് വിവരങ്ങള്‍ നല്കന്നതിനും പിശക് തിരുത്തുന്നതിനും 

31.07.2015 വൈകീട്ട് 5 മണിവരെ സമയം അനുവദിച്ചിട്ടുണ്ട്. ചെയ്യാന്‍ 

ബാക്കിയുള്ളവര്‍ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്.

  

02 ജൂലൈ 2015


(ഒന്നുമുതല്‍ പത്തുവരേയുള്ള എല്ലാ ടെക്സ്റ്റ്ബുക്കുകളും ഇപ്പോള്‍ ലഭ്യമാണ്)
---------------------------------------------------------------------------------

ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് എങ്ങനെ? 
ആഗസ്ത് 31 നു മുമ്പായി കഴിഞ്ഞ വര്‍ഷത്തെ വരുമാനം രണ്ടര ലക്ഷത്തില്‍ കൂടുതലുള്ള എല്ലാവരും സ്വയം ചെയ്യേണ്ട ജോലിയാണ് റിട്ടേണ്‍ ഫയലിംഗ്..
( കടപ്പാട് ശ്രീ,ബാബു വടക്കുഞ്ചേരി)

17 ജൂൺ 2015

DEPT, TEST TIME TABLE JULY 2015 
അത് ലറ്റിക് ഫണ്ട് 2015-16 ഹൈസ്കൂള്‍ ക്ലാസ്സില്‍ നിന്നും 10 രൂപയും യു പി ക്ലാസ്സില്‍ നിന്ന് 5 രൂപയും  പിരിക്കാനുളള

ഈ വര്‍ഷത്തെ വായനാവാരം വായിച്ചു വളരുക,,ചിന്തിച്ച് വിവേകം നേടുക ..
നിര്‍ദ്ദേശങ്ങള്‍                                                  ഡി പി ഐ സര്‍ക്കുലര്‍

പ്ലസ് ടു ജയിച്ച ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണയായി 5,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും. അപേക്ഷകര്‍ 2014-15 വിദ്യാഭ്യാസ വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവരും, എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചവരുമായിരിക്കണം. വിശദാംശങ്ങള്‍ ഇവിടെ

28 മേയ് 2015


ആറാം ക്ലാസ്സിലെ പുതിയ പാഠപുസ്തകത്തിലെ കവിതകള്‍ -ആലാപനം 

മനോജ് പുളിമാത്ത്.GHSS വെഞ്ഞാറംമൂട്

വിദ്യാരംഗം കലാസാഹിത്യവേദി-

രൂപീകരണം-ഉത്തരവ്

ഈ വര്‍ഷത്തെ പ്രവേശനോത്സവഗാനം,,

തൃശ്ശൂര്‍,ചേറ്റുവ  GMUP സ്കൂളിലെ തുളസി ടീച്ചര്‍ എഴുതിയത്  


04 മേയ് 2015

കെഎസ് ടിഎ കണ്ണൂര്‍ ജില്ലാ പഠന കേമ്പ് 2015 മെയ് 3, 4 തീയ്യതികളില്‍ മൊകേരി രാജീവ്ഗാന്ധി സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 

21 ഏപ്രിൽ 2015

  • മൈനോറിറ്റി പ്രീ മെട്രിക് സ്കോളര്‍ഷിപ്പിനു അര്‍ഹതയുള്ള കുട്ടികളുടെ തുകഅവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. ഹെഡ് മാസ്റ്റര്‍മാര്‍  അര്‍ഹരായവര്‍ക്ക് തുക കിട്ടിയോ എന്ന് പരിശോധിക്കേണ്ടതാണ്. ഉത്തരവ്


03 ഏപ്രിൽ 2015



വോട്ടര്‍ ​ഐഡി കാര്‍ഡ് പുതുക്കാം..ഏപ്രീല്‍ 15 വരെ

ഇനിയും രജിസ്റ്റര്‍ ചെയ്തില്ലേ...... എന്തെളുപ്പം.... കളര്‍ ഫോട്ടോയോടു കൂടിയ പുതിയ പ്ലാസ്റ്റിക് ഐഡി കാര്‍ഡുകള്‍ ലോകത്തെവിടെയിരുന്നും നിങ്ങള്‍ക്ക് സ്വയമെടുക്കാം; വികൃതമായ പഴയ ഫോട്ടോയും മാറ്റാം..

വിശദമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


USS Exam ANSWER KEY CLICK HERE

23 മാർച്ച് 2015

യാത്രയയപ്പ് സമ്മേളനം 22.032015 
ജിഎംയുപി സ്കൂള്‍ കാട്ടാമ്പള്ളി
ഉദ്ഘാടനം വി പി മോഹനന്‍, ജില്ലാ സെക്രട്ടറി
 യുഎസ്സ്എസ്സ് ജേതാക്കള്‍ക്ക് അനുമോദനം ശുക്കൂര്‍ മാസ്റ്റര്‍

19 മാർച്ച് 2015

ശമ്പള പരിഷ്കരണ കമ്മീഷനുമായി  കെ എസ് ടി എ നേതാക്കള്‍ 2.3.2015 ന് ചര്‍ച്ച നടത്തി.ചര്‍ച്ചയില്‍ സംഘടന മുന്നോട്ടു വെച്ച ആവശ്യങ്ങള്‍........ ഇവിടെ

10 ഫെബ്രുവരി 2015

സെന്‍സസ് 2011 ലെ മികച്ച പ്രവര്‍ത്തനത്തിന് അവാര്‍ഡ് നേടിയ കെ സി മഹേശനും,
ടി മാനസനും അഭിനന്ദനങ്ങള്‍
കെ സി മഹേശന്‍ ജില്ലാ കലക്ടര്‍ ശ്രീ ബാലകിരണില്‍ നിന്ന് മെഡല്‍ സ്വീകരിക്കുന്നു.

ടി മാനസന്‍  ജില്ലാ കലക്ടര്‍ ശ്രീ ബാലകിരണില്‍ നിന്ന് മെഡല്‍ സ്വീകരിക്കുന്നു.



07 ഫെബ്രുവരി 2015

ബാങ്ക് അക്കൗണ്ട് മുഖേന ശമ്പളം വാങ്ങുന്നവര്‍ അക്വിറ്റന്‍സില്‍ സ്റ്റാമ്പ് പതിക്കേണ്ടതില്ലെന്ന ഉത്തരവ് സ്പഷ്ടീകരണം ഇവിടെ ക്ലിക്ക് ചെയ്യൂ


ഉത്തരവ്

 ------------------------------------------------------------------------------
സാഹിത്യകാരന്‍മാരുടെ ജീവചരിത്രം 
 -------------------------------------------------------------------------------

05 ഫെബ്രുവരി 2015


സാമൂഹ്യക്ഷേമവകുപ്പിന്റെ സ്നേഹപൂര്‍വ്വം പദ്ധതി,
(മാതാവോ,പിതാവോ ഇല്ലാത്ത കുട്ടികള്‍ക്കുള്ള സഹായം) 
അപേക്ഷ ഓണ്‍ലൈനായി അപേക്ഷ അവസാന തീയതി 28.2.2015
Children below 5 years and class I to V @ Rs.300/pm
For class VI to class X @ Rs 500/pm
For class XI and class XII @ Rs 750/pm

ഉത്തരവ്                                      ഓണ്‍ലൈന്‍ എന്‍ട്രി സൈറ്റ്   

29 ഡിസംബർ 2014




15 ഒക്‌ടോബർ 2014

സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളില്‍ നിന്നും വ്യാജ അഡ് മിഷനുകള്‍ നീക്കം ചെയ്യല്‍ 
circular.
UID നമ്പര്‍ ശരിയാണോ എന്ന് പരിശോധിക്കുന്നതിന്ന്  
click here
തിരുത്തലുകള്‍ വരുത്തുന്നതിന് 
click here

02 ഒക്‌ടോബർ 2014

വിദ്യാരംഗം സാഹിത്യോത്സവം: 
പുസ്തകാസ്വാദനത്തിനുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് ...

വോട്ടേര്‍സ്  ഐ ഡി കാര്‍ഡിലെ ഫോട്ടോ ഉള്പ്പെടെ മാറ്റാന്‍  ഓണ്‍ ലൈന്‍ വഴി അവസരം


 വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലെ പഴയ ഫോട്ടോ മാറ്റി പുതിയ ഫോട്ടോ ചേര്‍ക്കാന്‍ ഒരു സുവര്‍ണാവസരം....
വോട്ടര്‍ ഐടന്റിറ്റി കാര്‍ഡിലെ വ്യക്തത ഇല്ലാത്ത ആ പഴയ ഫോട്ടോ മാറ്റി ഇനി പുതിയ ഫോട്ടോ ചേര്‍ക്കാം.ഇലെക്ഷന്‍ കമ്മീഷന്‍റെ ഔദ്യോഗിക വെബ് സൈറ്റ് ആയ ceo.kerala.gov.in ആണ് ഈ സൗകര്യം ഒരുക്കി തരുന്നത്. ആദ്യമായി നിങ്ങളുടെ പേര് വോട്ടെര്സ് ലിസ്റ്റില്‍ ഉണ്ടോ എന്ന് പരിശോധിക്കുക.