05 ജനുവരി 2012


Kannur Revenue Jilla Kalothsavam 2011 12


മത്സരഫലങ്ങള്‍ക്ക് ഇവിടെ ക്ലിക്കു ചെയ്യുക
കെ.എസ്.ടി.എ.കണ്ണൂര്‍ ജില്ലാ സമ്മേളനം ഏഴിന് തുടങ്ങും



     കെ.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ സമ്മേളനം 7, 8 തീയതികളില്‍ മയ്യില്‍ ഐ.എം.എന്‍.എസ്.ജി.എച്ച്.എസ്.എസ്സില്‍ (ഐ.വി.ദാസ് നഗര്‍) നടക്കും. 7ന് രാവിലെ 10ന് എം.വി.ജയരാജന്‍ സമ്മേളനം ഉദ്ഘാനടംചെയ്യും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന അധ്യാപക സംഗമം കെ.എസ്.ടി.എ. മുന്‍ ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനംചെയ്യും. കെ.എസ്.ടി.എ. സംസ്ഥാന ട്രഷറര്‍ കെ.ജി.ബാബു പ്രസംഗിക്കും. വൈകീട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനം കെ.കെ.ശൈലജ ഉദ്ഘാടനംചെയ്യും. 8ന് രാവിലെ 11ന് വിദ്യാഭ്യാസ-സാംസ്‌കാരിക സമ്മേളനം ജയിംസ് മാത്യു എം.എല്‍.എ. ഉദ്ഘാടനംചെയ്യും. സി.ഉസ്മാന്‍, കെ.റോജ തുടങ്ങിയവര്‍ പ്രസംഗിക്കും.


21 ഡിസംബർ 2011

സ്കൂള്‍ കുട്ടികളുടെ പ്രവേശന രജിസ്റര്‍ തിരുത്തുന്നതിനുള്ള അധികാരം ഹെഡ് മാസ്റ്റര്‍മാര്‍ക്ക് നല്‍കി
ഒന്നുമുതല്‍ പത്താംക്ളാസ് വരെയുള്ള കുട്ടികളുടെ സ്കൂള്‍ പ്രവേശന രജിസ്ററില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അധികാരം അതത് സ്കൂളിലെ ഹെഡ്മാസ്റര്‍ക്ക് നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു. ഇന്നലെ കൂടിയ മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച് അന്തിമ അനുമതി നല്‍കി. വിദ്യാഭ്യാസ നിയമപ്രകാരം കുട്ടികളുടെ പേര്, മതം, ജനനത്തീയതി എന്നിവ അഡ്മിഷന്‍ രജിസ്ററില്‍ ചേര്‍ത്തുകഴിഞ്ഞാല്‍ തിരുത്തുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനം ആവശ്യമായിരുന്നു. മുന്‍ സര്‍ക്കാര്‍ അസാധാരണ വിജ്ഞാപനം വഴി ആ ചുമതല ജില്ല-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കിയിരുന്നു. അതു സംബന്ധിച്ച് നിരവധി പരാതികള്‍ വന്നതിനെ തുടര്‍ന്നാണ് ചുമതല ഹെഡ്മാസ്റര്‍ക്ക് കൈമാറുന്നത്. സ്കൂള്‍ രജിസ്ററിലെ രേഖപ്പെടുത്തലുകളടക്കം കുട്ടികളെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ക്രോഡീകരിച്ച് നടപ്പാക്കിവരുന്ന സമ്പൂര്‍ണ്ണ പദ്ധതി സ്കൂളുകളില്‍ നടപ്പാക്കി വരികയാണ്. ഇത് നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ തിരുത്താനുള്ള അധികാരം ഹെഡ്മാസ്റര്‍ക്ക് നല്‍കണം എന്ന അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. റവന്യൂ അധികാരികളുടേയും, ജനനമരണ രജിസ്ട്രാറുടേയും സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും ഹെഡ്മാസ്റര്‍മാര്‍ അഡ്മിഷന്‍ രജിസ്ററുകള്‍ തിരുത്തുന്നത്.

06 ഡിസംബർ 2011

പാപ്പിനിശ്ശേരി ഉപജില്ല കേരള സ്കൂള്‍ കലോല്‍സവം 2011-12
CHMSGHSS വളപട്ടണം 2011 ഡിസമ്പര്‍ 7,8,9,10 തീയ്യതികളില്‍

മത്സരഫലങ്ങള്‍

1. ALL ITEM RESULTS                                                             Click here
2. ALL SCHOOL  RESULT                                                          Click here
3. Eligible students for Higher level competition                         clickhere

03 ഡിസംബർ 2011