2012 സപ്തമ്പര്‍ 22 അദ്ധ്യാപക ധര്‍ണ
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, വിദ്യാഭ്യാസ പാക്കേജിലെ പ്രതിലോമ നടപടികള്‍ പിന്‍വലിക്കുക, അദ്ധ്യാപകരുടെ ശമ്പളസ്കെയില്‍ ഉയര്‍ത്തുക, പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, എല്ലാ പ്രൈമറി സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാരേയും ക്ലാസ്സ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കുക, ഉച്ചഭക്ഷണ പദ്ധതിയും അരിവിതരണവും അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം ഉപജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ ധര്‍ണയുടെ ഭാഗമായി പാപ്പിനിശ്ശേരി ഉപജില്ലയില്‍ പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപം നടന്ന ധര്‍ണ കെ.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ ട്രഷറര്‍ സ: പി. സുഗുണന്‍ ഉദ്ഘാടനം ചെയ്തു. കെ.പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ച ധര്‍ണയില്‍ കെ.സി.മഹേശന്‍ സ്വാഗതം പറഞ്ഞു. എ. സുക്കൂര്‍, ടി.വേണുഗോപാലന്‍, എന്‍. സുകന്യ, പി.പി.ജയശ്രീ, കെ. രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
പി. സുഗുണന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യുന്നു |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ