2014-15 അധ്യയന വര്‍ഷം മുതല്‍ സ്കൂളുകളില്‍ നിന്നുള്ള വിവരശേഖരണം,
സ്കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, ഐ.ഇ.ഡി. വിഭാഗത്തിലുള്ള
വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്, വിദ്യാഭ്യാസ
വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ദത്തങ്ങള്‍ (ഡേറ്റ)
ശേഖരിക്കുന്നതും ഐ.ടി.@സ്കൂള്‍ തയ്യാറാക്കിയ സമ്പൂര്‍ണ്ണ മുഖേനയാണ്.
ആയതിനാല്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിശദാംശങ്ങള്‍
സ്കൂള്‍ പ്രഥാനാധ്യാപകര്‍ അടിയന്തിരമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും
വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ പ്രവേശനം, ക്ലാസ് പ്രൊമോഷന്‍, ടി.സി.
ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും സമ്പൂര്‍ണ്ണ വഴി ചെയ്യേണ്ടതാണ് എന്ന്
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. പി.ഐ.ഷേയ്ക് പരീത് ഐ.എ.എസ്.
അറിയിക്കുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
KERALA SCHOOL TEACHERS' ASSOSSIATION PAPPINISSERI SUB DISTRICT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ