- Circular - Pay Revision Arrear 2014 - DDO മാര്‍ കണക്കാക്കി നല്‍കണം. -
- പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ശമ്പള കുടിശ്ശിക 01/04/2017, 01/10/2017, 01/04/2018, 01/10/2018 എന്നിങ്ങനെയുള്ള തിയ്യതികളില്‍ നാല് തുല്യ ഗഡുക്കളായി പണമായി നല്‍കുന്നതാണ്. ഇതിന്‍റെ ഭാഗമായി കേരള ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് 19/05/2016 ന് പുറപ്പെടുവിച്ച 46/2016 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം ഓരോ ഉദ്യോഗസ്ഥനും ശമ്പള പരിഷ്കരണത്തിന്‍റെ ഭാഗമായി നല്‍കേണ്ടി വരുന്ന കുടിശ്ശികയുടെ പ്രൊഫോര്‍മ തയ്യാറാക്കി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും അതിന്‍റെ ഒരു കണ്‍സോളിഡേറ്റഡ് സ്റ്റേറ്റ്മെന്‍റ് 2016 ജൂണ്‍ 30 നകം അതത് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് നല്‍കുകയും വേണം. ഈ പ്രൊഫോര്‍മയും അനുബന്ധ സ്റ്റേറ്റ്മെന്‍റുകളും തയ്യാറാക്കുന്നതിനുള്ള PAY REVISION ARREAR CALCULATOR എന്ന എക്സല്‍ സോഫ്റ്റ്‍വെയര്‍ പരിചയപ്പെടുത്തുന്നു.
- Pay Revision Arrears Calculator and Proforma Maker 1.2 Software by Sobhan
- .S Pay Revision Arrears Calculator and Proforma Maker Software by Alrahiman
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ