08 ഓഗസ്റ്റ് 2017

റേഷന്‍ കാര്‍ഡ് പുതുക്കല്‍ ---അനർഹമായി മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവര്‍ക്ക് സ്വയം ഒഴിവാകാന്‍ അവസരം

     സർക്കാർ/കേന്ദ്ര സർക്കാർ ജീവനക്കാർ (ക്ളാസ്സ്-IV വിഭാഗത്തിൽ പെട്ട പട്ടിക വർഗ്ഗക്കാർ ഒഴികെ), പൊതു മേഖലാ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, അദദ്ധ്യാപകർ, സ്വകാര്യ മേഖലയിലെ ഉയർന്ന ശമ്പളക്കാർ, ആദായ നികുതി ഒടുക്കുന്നവർ, സർവ്വീസ് പെൻഷണർ (സാമൂഹിക ക്ഷേമപെൻഷണർ ഒഴികെ), വിദേശത്ത് ജോലിചെയ്യുന്ന ഉയർന്ന വരുമാനമുള്ള അംഗങ്ങൾ ഉൾപ്പെട്ട കുടുംബങ്ങൾ, പ്രതിമാസം 25,000/-രൂപയോ അതിൽ കൂടുതലോ വരുമാനമുള്ള കുടുംബങ്ങൾ, സ്വന്തമായി 1000 ചതുരശ്ര അടിക്കു മേൽ വിസ്തീർണ്ണമുള്ള വീടോ ഫ്ലാറ്റോ ഉള്ള കുടുംബങ്ങൾ തുടങ്ങിയവർ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ 2017 ആഗസ്റ്റ് 10 ന് മുമ്പായി സ്വമേധയാ ഈ പട്ടികയിൽ നിന്നും ഒഴിവായില്ലെങ്കിൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്. മുൻഗണനാ പട്ടികയിൽ നിന്നും പേര് ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർ/സിറ്റി റേഷനിംഗ് ഓഫീസർക്ക് അപേക്ഷ നൽകാം. കാർഡിലെ എല്ലാ അംഗങ്ങളുടേയും ആധാർ നമ്പർ കാർഡിലെ വിവരങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. വിശദവിവരങ്ങൾക്ക്: 9495998223, 9495998224, 9495998225

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ