21 ഒക്‌ടോബർ 2013


  1. എയ്ഡഡ്സ്കൂളുകള്‍ക്കുള്ള സര്‍ക്കാര്‍ഗ്രാന്റ് പുതുക്കി നിശ്ചയിച്ചു.അന്‍പത്വര്‍ഷം മുന്‍പുള്ള നിരക്കാണ്നിലവിലുള്ളത്.ഇതുപ്രകാരംപ്രൈമറി സ്കൂളുകളില്‍വിദ്യാര്‍ഥി ഒന്നിന് 3.25രൂപയ്ക്ക്പകരം 60രൂപയും(പരമാവധി30,000രൂപ),അപ്പര്‍പ്രൈമറി സ്കൂളുകളില്‍വിദ്യാര്‍ഥി ഒന്നിന് 3.25രൂപയ്ക്ക്പകരം 60രൂപയും(പരമാവധി40,000രൂപ),ഹൈസ്കൂളുകളില്‍വിദ്യാര്‍ഥി ഒന്നിന് 5രൂപയ്ക്ക്പകരം 80രൂപയും(പരമാവധി80,000രൂപ)ഗ്രാന്റ്ലഭിക്കും.അഞ്ചുവര്‍ഷംകഴിയുമ്പോള്‍ തുക പുതുക്കും.
  2.  നവമ്പര്‍ 1 മലയാള ഭാഷാദിന പ്രതിജ്ഞ
  3.  Appointment of independent head teachers in LP, UP Schools
  4.  Leave Benefit to part time teachers - Modified
  5.  Including UID Details of students online - Directions
  6.  An informative Circular from KASEPF, Kannur
  7. PF ലോണെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  8. Order of leave travel concession

24 സെപ്റ്റംബർ 2013

ഓണം അഡ്വാന്‍സിന്റെ റിക്കവറി ഒക്ടോബര്‍ മാസത്തെ ശമ്പളം മുതലാണ് പിടിച്ചു തുടങ്ങേണ്ടത്. ഈ തുക ഡിഫോള്‍ട്ടായി ഒക്ടോബറിലെ സാലറിയില്‍ നിന്നും ഡിഡക്ട് ചെയ്യുന്ന വിധത്തില്‍ സ്പാര്‍ക്ക് സൈറ്റില്‍ ക്രമീകരിച്ചിട്ടുണ്ട്.
2013-2014 ലെ ന്യൂനപക്ഷവിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ഹാജരാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് യു.ഐ.ഡി, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ 30-9-2013 നുള്ളില്‍ ചേര്‍ക്കേണ്ടതില്ലായെന്ന വിവരം കാണിക്കുന്ന DPI യുടെ അറിയിപ്പ് ഇവിടെ

20 സെപ്റ്റംബർ 2013

ബാലശാസ്ത്ര കോണ്‍ഗ്രസ്സ്  ശില്പശാല മാറ്റിവെച്ചു 

  ബാലശാസ്ത്ര കോണ്‍ഗ്രസ്സ്  ശില്പശാല 

ബാലശാസ്ത്ര കോണ്‍ഗ്രസ്സ്  ജില്ലാതല ശില്പശാല സപ്തംബർ 24 ന് (ചൊവ്വ )രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ വെച്ച് നടക്കുന്നു.  വിദ്യാലയങ്ങളില്‍ നിന്നും താത്പര്യമുള്ള ഒരു സയന്‍സ് അദ്ധ്യാപകനെ പങ്കെടുപ്പിക്കണമെന്ന് സയന്‍സ് ക്ലബ്ബ് ജില്ലാ കണ്‍വീനര്‍ അറിയിക്കുന്നു.

26 ഓഗസ്റ്റ് 2013

സംസ്ഥാനത്തെ സര്‍ക്കാര്‍/എയിഡഡ് സ്കൂളുകളിലെ എട്ടാം
ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് (Girls + BPL Boys)   
സൗജന്യ യൂണിഫോം
2013 ഓഗസ്റ്റ്‌ 29 നു അഞ്ചു മണിക്ക് മുമ്പായി സ്ക്കൂളുകള്‍  ഓണ്‍ലൈന്‍ ആയി രേഖപെടുത്തേണ്ടതാണ്.

28 ജൂലൈ 2013


സ്കൂള്‍ സ്കോളര്‍ഷിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധവത്ക്കരിക്കുന്നതിനു വേണ്ടിയുള്ള ക്ലാസ്സ് 31.08.2013 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക്



CYBER CRIME : DPI - Circular
GUIDELINES - For Teachers - For Parents


SCHOLARSHIPS - Pre-Primary Section
      L.P Section | U.P Sectioni | High School Section
പാപ്പിനിശ്ശേരി ഉപജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചാന്ദ്രവിജയദിനാഘോഷം 27.07.2013 ശനിയാഴ്ച ആറോണ്‍ യു.പി.സ്കൂളില്‍ വെച്ച് നടത്തി.

സദസ്സ്
ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ശ്രീ. വാസുദേവന്‍ നമ്പൂതിരി
ജേതാക്കള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കുന്നു.

26 ജൂലൈ 2013

സി ഡി പ്രകാശനം
ചാന്ദ്രവിജയദിനം - 2013 നോടനുബന്ധിച്ച് നടന്ന അദ്ധ്യാപകര്‍ക്കുള്ള പരിശീലനത്തില്‍ വെച്ച് സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള റിസോഴ്സ് സി.ഡി. കണ്ണൂര്‍ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കെ.സി. മഹേശന് നല്‍കി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എം. കെ. രമേശ് കുമാര്‍ പ്രകാശനം നിര്‍വഹിക്കുന്നു.

15 ജൂലൈ 2013

കെ എസ് ടി എ പാപ്പിനിശ്ശേരി ഉപജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍
ചാന്ദ്രവിജയദിനാചരണം
2013 ജൂലൈ 18 വ്യാഴാഴ്ച  സ്കൂള്‍ തലം
ക്വിസ്സ് - സി ഡി പ്രദര്‍ശനം - ക്ലാസ്സുകള്‍



സ്കൂള്‍ തലത്തില്‍ നടത്തിയ ക്വിസ്സ് മത്സര ചോദ്യങ്ങള്‍
---------------------------------------------------------------------------------------

ഉപജിലാതല മത്സരം 
ജലായ് 27 ന് രാവിലെ10 മണിക്ക്
ആറോണ്‍ യു.പി.സ്കൂളില്‍ .
സ്കൂള്‍ തലത്തില്‍ വിജയിച്ചവരില്‍ ഓരോ വിഭാഗങ്ങളില്‍ നിന്നും 
രണ്ട് കുട്ടികള്‍ വീതമുള്ള ടീമുകളേയാണ് പങ്കെടുപ്പിക്കേണ്ടത് 
--------------------------------------------------------------------------------


15 ജൂൺ 2013

ആറാം പ്രവര്‍ത്തി ദിവസം(10.06.2013)സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഈ സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അവസാന തീയ്യതി 06/07/2013
വിശദമായ സര്‍ക്കുലറുകള്‍ .

1.  ഡിപിഐ യുടെ UID യുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍
2.Fixation of strength based on UID - Time schedule - DPI Circular

25 മാർച്ച് 2013

ഒബിസി പ്രിമെട്രിക്ക് സ്കോളര്‍ഷിപ്പ് അര്‍ഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.                                                                          click here

19 മാർച്ച് 2013

കെ. എസ്.ടി.എ. പാപ്പിനിശ്ശേരി 
ഉപജില്ലാകൗണ്‍സില്‍ യോഗവും 
യാത്രയയപ്പും അനുമോദനവും
2013 മാര്‍ച്ച് 24 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് 
അഴീക്കോട് ഹൈ സ്കൂളില്‍
ഉദ്ഘാടനം  : സ: വി. വി. രവി (ജില്ലാ വൈസ് പ്രസിഡണ്ട് )
അനുമോദനം  : സ: എം കെ രമേഷ് കുമാര്‍ (ജില്ലാ പ്രസിഡണ്ട് )
വിരമിക്കുന്ന സഖാക്കള്‍
എ. സുക്കൂര്‍, കെ. ശ്രീനിവാസന്‍, ടി.കെ. ഉല്ലാസ് ബാബു, വി. ഭാസ്കരന്‍, കെ, രേവതി, പി.വി.വനജ, കെ. വസന്തകുമാരി, പി.വി.വിമല, എം. ശ്യാമള, കെ.പി.അനിതകുമാരി, ഷഹറുവാന്‍ബീവി, പി.ഉഷ, ടി.എം.വത്സല

അനുമോദിക്കപ്പെടുന്നവര്‍
USS മാതൃകാ പരീക്ഷയിലെ ജേതാക്കള്‍
1. സൂര്യ രാജന്‍                 - ഗവ. യു.പി. സ്കൂള്‍, പാപ്പിനിശ്ശേരി വെസ്റ്റ്
2. സഞ്ജന സുധീര്‍             - ഗവ. യു.പി. സ്കൂള്‍, പാപ്പിനിശ്ശേരി വെസ്റ്റ്
3. അനഘ കെ                 - പി.കെ.വി.എസ്. മുസ്ലീം യു.പി.സ്കൂള്‍, ഇരിണാവ്
4. മര്‍ജാന എന്‍.പി.           - പി.കെ.വി.എസ്. മുസ്ലീം യു.പി.സ്കൂള്‍, ഇരിണാവ്
5. ഹര്‍ഷ ശശിധരന്‍           - പി.കെ.വി.എസ്. മുസ്ലീം യു.പി.സ്കൂള്‍, ഇരിണാവ്
6. മുജത്തബ പി. വി.           - പി.കെ.വി.എസ്. മുസ്ലീം യു.പി.സ്കൂള്‍, ഇരിണാവ്
7. അക്ഷയ് ബാലകൃഷ്ണന്‍      - പി.കെ.വി.എസ്. മുസ്ലീം യു.പി.സ്കൂള്‍, ഇരിണാവ്
8. ഹരിഷ്ണ കെ                  - KPRGSGVHSS, കല്ല്യാശ്ശേരി
10. ഹൃദ്യ എ. സി.             - ദേശസേവ യു. പി. സ്കൂള്‍
11. അനുശ്രീ പി               - ഇരിണാവ് യു. പി. സ്കൂള്‍
12. ബാസില സി             - അഴീക്കോട് ഹൈ സ്കൂള്‍
LSS മാതൃകാ പരീക്ഷയിലെ ജേതാക്കള്‍
01. അക്ഷയ് പി.                  - ദേശസേവ യു. പി. സ്കൂള്‍
02. കൃഷ്ണ                           - ദേശസേവ യു. പി. സ്കൂള്‍
03. അനുപമ വി.എം             - ഗവ.എല്‍. പി.സ്കൂള്‍, കല്ല്യാശ്ശേരി
04. വിഷ്ണു                          - ഇരിണാവ് ഹിന്ദു എല്‍.പി.സ്കള്‍
05.കിരണ്‍                        - ഇരിണാവ് ഹിന്ദു എല്‍.പി.സ്കൂള്‍
06. സച്ചിന്‍                       - ഇരിണാവ് യു. പി. സ്കൂള്‍
07. ശരണ്യ കെ                  - ചാലാട് വെസ്റ്റ് എല്‍പി സ്കൂള്‍
08. അനുപ്രിയ പി.                - പാപ്പിനിശ്ശേരി വെസ്റ്റ് എല്‍.പി.സ്കൂള്‍
09.ആദിത്യ സുരേഷി ബാബു    - പാപ്പിനിശ്ശേരി വെസ്റ്റ് എല്‍.പി.സ്കൂള്‍
10. ജിബിന്‍ജിത്ത്                 - ഇടച്ചേരി എല്‍.പി.സ്കൂള്‍
11. ദില്‍ജിത്ത് സി                - കെ.കണ്ണപുരം എല്‍.പി.സ്കൂള്‍
12. നിത്യ എം.                    - പാപ്പിനിശ്ശേരി എല്‍.പി.സ്കൂള്‍
13. സന്മയ കെ.                 - പി.കെ.വി.എസ്. മുസ്ലീം യു.പി.സ്കൂള്‍
14. രോഹന സമീര്‍             - ചാലാട് സെന്ട്രല്‍   എല്‍.പി.സ്കൂള്‍

20 ഡിസംബർ 2012



സ്കൂള്‍ കുട്ടികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ രേഖ (യു.ഐ.ഡി.)

സംസ്ഥാനത്ത് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് (UID) നടപ്പിലാക്കുന്നതിന്ന്  G.O (MS) No.27/2010/ITD dated 20.08.2010 നമ്പര്‍ ഉത്തരവ് പ്രകാരം അക്ഷയ, കെല്‍ട്രോണ്‍. ഐ ടി. @ സ്കൂള്‍ പ്രൊജക്ട് എന്നീ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Details of Agencies involved in UID enrolment in schools

13. Kannur




14 ഡിസംബർ 2012

13 ഡിസംബർ 2012

അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകത്തിനുള്ള ഇന്റന്റ് സമര്‍പ്പിക്കാനുള്ള സമയമായി.ഇന്റന്റ് സമര്‍പ്പിക്കുന്നതിന്ന് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക


29 ഒക്‌ടോബർ 2012


കെ.എസ്.ടി.എ

പാപ്പിനിശ്ശേരി സബ് ജില്ലാ സമ്മേളനം

2012 നവമ്പര്‍ 24,25 

കല്ല്യാശ്ശേരി കണ്ണപുരം എല്‍. പി. സ്കൂളില്‍

-

22 സെപ്റ്റംബർ 2012

വോട്ടര്‍ പട്ടിക പുതുക്കല്‍
 
 അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍ പട്ടിക പുതുക്കല്‍ ഒക്ടോബര്‍ 1 മുതല്‍ 31 വരെ നടക്കും. 2013 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയാക്കുന്ന എല്ലാ പൌരന്മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുമെന്ന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ പറഞ്ഞു.
 
                               ഇതിന്‌ പുറമെ, വോട്ടര്‍ പട്ടികയില്‍ പെരില്ലാത്തവര്‍ക്കും പോളിംഗ് സ്റ്റേഷനുകള്‍ മാറ്റനാഗ്രഹിക്കുന്നവര്‍ക്കും വോട്ടര്‍ പട്ടികയില്‍ നിന്ന്‍ പേരു നീക്കം ചെയ്യേണ്ടതിനും ഈ കാലയളവില്‍ അപേക്ഷ നല്‍കാം . പുതുക്കിയ വോട്ടര്‍ പട്ടിക 2013 ജനുവരി 5 ന് പ്രസിദ്ധീകരിക്കും.
 
                               പൂര്‍ണ്ണമായി ഓണ്‍ലൈന്‍ സംവിധാനത്തിലാണ് ഇത്തവണ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ . ഇതിന്‍റെ ഭാഗമായി കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പ് ഉധ്യോഗസ്ഥര്‍ ലാപ്ടോപ്പുമായെത്തും. 18 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഇവിടെ വച്ച് വോട്ടര്‍ പട്ടികയില്‍ പേര്‌ ചേര്‍ക്കാം . പ്രത്യേക പരിശോധനകളൊന്നും ഇല്ലാതെ ഇവരുടെ മാതാപിതാക്കളുടെ പോളിംഗ് സ്റ്റേഷനില്‍ ഈ വിദ്യാര്‍ത്ഥികളുടെ പേരു ചേര്‍ക്കും.
 
        19 വയസ്സ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കും ഇത്തരത്തില്‍ പേര്‌ ചേര്‍ക്കാമെങ്കിലും ഇവര്‍ക്ക് വെരിഫിക്കേഷന്‍ ഉണ്ടായിരിക്കും . ആദിവാസി കോളനികളിലും ഉധ്യോഗസ്ഥര്‍ എത്തും . 70 വയസ്സ് പൂര്‍ത്തിയായവര്‍ , വികലാംഗര്‍ എന്നിവര്‍ താമസിക്കുന്ന വിവരം കുടുംബാംഗങ്ങള്‍ തിരഞ്ഞെടുപ്പ് ഉധ്യോഗസ്ഥരേ അറിയിച്ചാല്‍ അവിടെ എത്തി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കും .
 
                               ഒക്ടോബര്‍ 1 ന്  പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍ പട്ടിക പരിശോധിച്ച്  വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാം .
2012 സപ്തമ്പര്‍ 22  അദ്ധ്യാപക ധര്‍ണ
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, വിദ്യാഭ്യാസ പാക്കേജിലെ പ്രതിലോമ നടപടികള്‍ പിന്‍വലിക്കുക, അദ്ധ്യാപകരുടെ ശമ്പളസ്കെയില്‍ ഉയര്‍ത്തുക, പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, എല്ലാ പ്രൈമറി സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാരേയും ക്ലാസ്സ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കുക, ഉച്ചഭക്ഷണ പദ്ധതിയും അരിവിതരണവും അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം ഉപജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ ധര്‍ണയുടെ ഭാഗമായി പാപ്പിനിശ്ശേരി ഉപജില്ലയില്‍ പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപം നടന്ന ധര്‍ണ കെ.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ ട്രഷറര്‍ സ: പി. സുഗുണന്‍ ഉദ്ഘാടനം ചെയ്തു. കെ.പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ച ധര്‍ണയില്‍ കെ.സി.മഹേശന്‍ സ്വാഗതം പറഞ്ഞു. എ. സുക്കൂര്‍, ടി.വേണുഗോപാലന്‍, എന്‍. സുകന്യ, പി.പി.ജയശ്രീ, കെ. രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.



പി. സുഗുണന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യുന്നു

11 ജൂലൈ 2012


ഉച്ചഭക്ഷണ പദ്ധതി അട്ടിമറിച്ചതിനെതിരെ കെ.എസ്.ടി.എ.പാപ്പിനിശ്ശേരി സബ് ജില്ലാക്കമ്മറ്റി കല്ല്യാശ്ശേരിയില്‍ നടത്തിയ സായാഹ്ന ധര്‍ണ സ: വി. കെ. സാവിത്രി ഉദ്ഘാടനം ചെയ്യുന്നു.