KERALA SCHOOL TEACHERS' ASSOSSIATION PAPPINISSERI SUB DISTRICT
25 സെപ്റ്റംബർ 2012
22 സെപ്റ്റംബർ 2012
വോട്ടര്‍ പട്ടിക പുതുക്കല്‍
അടുത്ത
ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍ പട്ടിക പുതുക്കല്‍
ഒക്ടോബര്‍ 1 മുതല്‍ 31 വരെ നടക്കും. 2013 ജനുവരി 1 ന് 18 വയസ്സ്
പൂര്‍ത്തിയാക്കുന്ന എല്ലാ പൌരന്മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര്
ചേര്‍ക്കാന്‍ അവസരം ലഭിക്കുമെന്ന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി
നെറ്റോ പറഞ്ഞു.
ഇതിന് പുറമെ, വോട്ടര്‍ പട്ടികയില്‍ പെരില്ലാത്തവര്‍ക്കും പോളിംഗ് സ്റ്റേഷനുകള്‍ മാറ്റനാഗ്രഹിക്കുന്നവര്‍ക്കും വോട്ടര്‍ പട്ടികയില്‍ നിന്ന്‍ പേരു നീക്കം ചെയ്യേണ്ടതിനും ഈ കാലയളവില്‍ അപേക്ഷ നല്‍കാം . പുതുക്കിയ വോട്ടര്‍ പട്ടിക 2013 ജനുവരി 5 ന് പ്രസിദ്ധീകരിക്കും.
പൂര്‍ണ്ണമായി ഓണ്‍ലൈന്‍ സംവിധാനത്തിലാണ് ഇത്തവണ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ . ഇതിന്‍റെ ഭാഗമായി കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പ് ഉധ്യോഗസ്ഥര്‍ ലാപ്ടോപ്പുമായെത്തും. 18 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഇവിടെ വച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം . പ്രത്യേക പരിശോധനകളൊന്നും ഇല്ലാതെ ഇവരുടെ മാതാപിതാക്കളുടെ പോളിംഗ് സ്റ്റേഷനില്‍ ഈ വിദ്യാര്‍ത്ഥികളുടെ പേരു ചേര്‍ക്കും.
19 വയസ്സ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കും ഇത്തരത്തില്‍ പേര് ചേര്‍ക്കാമെങ്കിലും ഇവര്‍ക്ക് വെരിഫിക്കേഷന്‍ ഉണ്ടായിരിക്കും . ആദിവാസി കോളനികളിലും ഉധ്യോഗസ്ഥര്‍ എത്തും . 70 വയസ്സ് പൂര്‍ത്തിയായവര്‍ , വികലാംഗര്‍ എന്നിവര്‍ താമസിക്കുന്ന വിവരം കുടുംബാംഗങ്ങള്‍ തിരഞ്ഞെടുപ്പ് ഉധ്യോഗസ്ഥരേ അറിയിച്ചാല്‍ അവിടെ എത്തി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കും .
ഒക്ടോബര്‍ 1 ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍ പട്ടിക പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാം .
2012 സപ്തമ്പര്‍ 22 അദ്ധ്യാപക ധര്‍ണ
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, വിദ്യാഭ്യാസ പാക്കേജിലെ പ്രതിലോമ നടപടികള്‍ പിന്‍വലിക്കുക, അദ്ധ്യാപകരുടെ ശമ്പളസ്കെയില്‍ ഉയര്‍ത്തുക, പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, എല്ലാ പ്രൈമറി സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാരേയും ക്ലാസ്സ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കുക, ഉച്ചഭക്ഷണ പദ്ധതിയും അരിവിതരണവും അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം ഉപജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ ധര്‍ണയുടെ ഭാഗമായി പാപ്പിനിശ്ശേരി ഉപജില്ലയില്‍ പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപം നടന്ന ധര്‍ണ കെ.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ ട്രഷറര്‍ സ: പി. സുഗുണന്‍ ഉദ്ഘാടനം ചെയ്തു. കെ.പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ച ധര്‍ണയില്‍ കെ.സി.മഹേശന്‍ സ്വാഗതം പറഞ്ഞു. എ. സുക്കൂര്‍, ടി.വേണുഗോപാലന്‍, എന്‍. സുകന്യ, പി.പി.ജയശ്രീ, കെ. രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
![]() |
പി. സുഗുണന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യുന്നു |
27 ഓഗസ്റ്റ് 2012
23 ഓഗസ്റ്റ് 2012
10 ഓഗസ്റ്റ് 2012
08 ഓഗസ്റ്റ് 2012
07 ഓഗസ്റ്റ് 2012
01 ഓഗസ്റ്റ് 2012
28 ജൂലൈ 2012
25 ജൂലൈ 2012
17 ജൂലൈ 2012
13 ജൂലൈ 2012
09 ജൂലൈ 2012
10.07.2012
പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് - 2012-13 : വിദ്യാഭ്യാസ ആഫീസര്‍മാര്‍ സ്കൂളധികാരികള്‍ എന്നിവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍| അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)